Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2026 21:49 IST
Share News :
വൈക്കം: വൈക്കത്തഷ്ടമിയുടെ വിശേഷാൽ ചടങ്ങുകൾക്കായി കാലാക്കൽ വല്യച്ഛന്റെ ഉടവാൾ ഏറ്റുവാങ്ങൽ ചടങ്ങ് നാളെ (നവംബർ -27) നടക്കും. രാവിലെ 10.30 ന്
ആചാരപ്രകാരം വിശേഷാൽ പൂജകൾക്ക് ശേഷം ദേവസ്വം അധികൃതർ ഏറ്റുവാങ്ങിയ ഉടവാൾ ആർഭാട പൂർവം ക്ഷേത്രത്തിലെക്ക് എഴുന്നളളിക്കും. വൈക്കം ക്ഷേത്രത്തിലെ എഴുന്നള്ളത്ത് ക്ഷേത്രം വിട്ട് പുറത്തു പോകുന്ന അവസരത്തിൽ കാലാക്കൽ കാവുടയോന്റെ ഉടവാളുമായി ഒരാൾ അകമ്പടി സേവിക്കുക പതിവാണ്. എട്ട് , ഒൻപത് ഉത്സവ ദിവസങ്ങളിൽ നടക്കുന്ന തെക്കും ചേരിമേൽ, വടക്കും ചേരിമേൽ എഴുന്നള്ളത്തിനും ആറാട്ടിനും ക്ഷേത്രമതിൽക്കം വിട്ട് എഴുന്നള്ളത്ത് പോകുമ്പോൾ കാലാക്കൽ വല്ല്യച്ഛൻ്റെ ഉടവാളുമായി അകമ്പടി സേവിക്കണമെന്നാണ് ആചാരം.
Follow us on :
Tags:
Please select your location.