Tue Dec 12, 2023 10:56 PM 1ST

Sign In

വൈക്കത്തപ്പൻ്റെ അനുഗ്രഹവുമായി ഇക്കുറിയും ദേവസ്വം മെസ്സ് ഒരുക്കി കണ്ണൻ സ്വാമി.

26 Nov 2026 21:14 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്തഷ്ടമി ഉത്സവ സമയത്ത് ക്ഷേത്രത്തിൽ എത്തിചേരുന്ന ജീവനക്കാർക്കും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും മറ്റുമായി മെസ് ഒരുക്കുവാൻ കണിച്ചേരിൽ കണ്ണൻ സ്വാമി വീണ്ടും വൈക്കം മഹാദേവ ക്ഷേത്രത്തിലെത്തി. കഴിഞ്ഞ ഏഴു വർഷമായി കണ്ണൻ സ്വാമിയാണ് മെസ് ഒരുക്കി വരുന്നത്. കൊടിയേറ്റ് മുതൽ അഷ്ടമി വരെയുള്ള 12 ദിനങ്ങളിൽ മൂന്നു നേരം നാവിന് രുചിയേറുന്ന ഭക്ഷണം ഒരുക്കുന്നത് സ്വാമിയാണ്. ഏകദേശം 500ൽ അധികം ഉദ്യോഗസ്ഥർക്കായി ഭക്ഷണം തയ്യാറാക്കുന്നുണ്ട്.ഇത് കൂടാതെ എത്തുന്ന മറ്റ് ഭക്തർക്കും എല്ലാം കുറ്റമറ്റ രീതിയിൽ

അന്നം നൽകാൻ കഴിയുന്നത് അന്നദാന പ്രഭുവായ വൈക്കത്തപ്പൻ്റെ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണെന്ന് മഹാദേവൻ്റെ ഭക്തനായ കണ്ണൻ സ്വാമി പറയുന്നു.

Follow us on :

More in Related News