Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലശ്ശേരി മാഹി സോഹാർ കൂട്ടം' ഇഫ്താർ മീറ്റ് - 2026 സംഘടിപ്പിച്ചു

07 Mar 2026 12:47 IST

ENLIGHT MEDIA OMAN

Share News :

സൊഹാർ: സൗഹൃദം പുതുക്കി തലശ്ശേരി-മാഹി കൂട്ടായ്മ ഒമാനിലെ സുഹാർ സുവേര പാർക്കിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

പ്രവാസജീവിതം നയിക്കുന്ന തലശ്ശേരി, മാഹി സ്വദേശികളുടെ സ്നേഹസംഗമമായി 'തലശ്ശേരി മാഹി സോഹാർ കൂട്ടം' സംഘടിപ്പിച്ച ഇഫ്താർ മീറ്റ് - 2026 മാറി.

നോമ്പുതുറയുടെ വിശുദ്ധിയും സൗഹൃദത്തിന്റെ ഇഴയടുപ്പവും ഒത്തുചേർന്ന ഈ മനോഹരമായ സംഗമം സോഹാറിലെ സുവേര പാർക്കിൽ വെച്ചാണ് നടന്നത്. കുടുംബാംഗങ്ങളുടെ സാന്നിധ്യം പരിപാടിയെ കൂടുതൽ സജീവമാക്കി.

വിശുദ്ധ റമദാൻ പകരുന്ന സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പങ്കുവെക്കലിന്റെയും വലിയ സന്ദേശം ഈ ഒത്തുചേരലിലുടനീളം ദൃശ്യമായിരുന്നു. നാടിന്റെ ഓർമ്മകളും വിശേഷങ്ങളും പങ്കുവെച്ച്, ഒരു വലിയ കുടുംബമായി മാറിയ നിമിഷങ്ങളായിരുന്നു അത്.

ഇഫ്താർ സംഗമത്തിന് ഷബീർ, സഹൂർ, സലീം പാലിക്കണ്ടി, മഷൂദ്ക്ക, സഫ്വാൻ, റിയാസ്, നിഷാൻ, സിറാജുക്ക, റമീസ് അറയിലകത്ത്, ബിനോയ്, അർഷി, നൗഫൽ, അസീസ്ക (ചിക്ക), റാഹിൽ, ഷാഹുൽ, നജീബ് എന്നിവർ ഈ മനോഹരമായ ഒത്തുചേരലിന് നേതൃത്വം നൽകി.

തിരക്കുപിടിച്ച പ്രവാസലോകത്ത് ഇത്തരം ഒത്തുചേരലുകൾ മാനസികമായ വലിയൊരു ഉന്മേഷമാണ് നൽകുന്നത്. വരും വർഷങ്ങളിലും ഈ സ്നേഹക്കൂട്ടായ്മ കൂടുതൽ കരുത്തോടെ തുടരാൻ ഈ സംഗമം വഴിതെളിച്ചതായി സംഘാടകർ പറഞ്ഞു

Follow us on :

More in Related News