Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Aug 2026 23:12 IST
Share News :
മസ്കറ്റ്: ഒമാനിലെ അൽ വുസ്ത ഗവർണറേറ്റിലെ ഹൈമയ്ക്ക് സമീപമുണ്ടായ ദാരുണ വാഹനാപകടത്തിൽ കൊല്ലം കുണ്ടറ സ്വദേശിനിയായ സുലേഹ ഷഹീൻ (34) മരിച്ചു. അപകടത്തിൽ കുടുംബാംഗങ്ങളായ ഷഹീൻ ഷെയ്യാബ് ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ നിസ്‌വ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്.
അബുദാബിയിൽ നിന്ന് സലാലയിലേക്കുള്ള ദീർഘദൂര യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. രണ്ട് കുടുംബങ്ങളിൽ നിന്നുള്ള പത്ത് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഹൈമയ്ക്ക് സമീപം വാഹനം നിയന്ത്രണം വിട്ടാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹീൻ ഷെയ്യാബ്, കുട്ടികളായ സിയാൻ, ഹാദിയ എന്നിവരെയും നിസ്‌വ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
സിറാജുദ്ദീൻ അബ്ദുൽ ഹമീദ്, നജിയത്ത് താജുദ്ദീൻ എന്നിവരുടെ മകളാണ് മരണപ്പെട്ട സുലേഹ ഷഹീൻ.
റോയൽ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഒമാൻ പൊലീസ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികൃതർ അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരണപ്പെട്ട സുലേഹ ഷഹീന്റെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനായി ഒമാനിലെ സാമൂഹിക-സന്നദ്ധ സംഘടനകളും രംഗത്തുണ്ട്.
ഹൈമ–നിസ്‌വ ഉൾപ്പെടെയുള്ള ദീർഘദൂര റൂട്ടുകളിൽ യാത്ര ചെയ്യുന്നവർ വേഗത നിയന്ത്രിച്ചും ആവശ്യമായ ഇടവേളകൾ എടുത്തും അതീവ ജാഗ്രതയോടെ യാത്ര ചെയ്യണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Follow us on :
Tags:
More in Related News
Please select your location.