Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സർഗ്ഗവേദി സലാല ‘അക്ഷരപ്പൂക്കളം’ സർഗ്ഗസന്ധ്യ സംഘടിപ്പിച്ചു

16 Aug 2026 15:43 IST

ENLIGHT MEDIA OMAN

Share News :

സലാല: സലാലയിലെ കലാ-സാഹിത്യ രംഗത്തെ സജീവ കൂട്ടായ്മയായ സർഗ്ഗവേദി സലാലയുടെ ആഭിമുഖ്യത്തിൽ ‘അക്ഷരപ്പൂക്കളം’ എന്ന പേരിൽ സർഗ്ഗസന്ധ്യ സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാത്രി സലാല മ്യൂസിക് ഹാളിൽ നടന്ന പരിപാടിയിൽ 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാര ജേതാവ് അഖിൽ പി. ധർമ്മജൻ മുഖ്യാതിഥിയായി പങ്കെടുത്തു.

സർഗ്ഗവേദി സലാലയുടെ പുസ്തകപ്പുരയിൽ 1000 പുസ്തകങ്ങൾ തികഞ്ഞതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ മുൻ കൺവീനർ ഡോ. നിഷ്താർ സ്വാഗതം പറഞ്ഞു. കൺവീനർ സിനു കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

തന്റെ സാഹിത്യയാത്രയും എഴുത്തനുഭവങ്ങളും പങ്കുവെച്ച അഖിൽ പി. ധർമ്മജൻ, ജീവിതത്തിൽ നിന്നുള്ള അനുഭവങ്ങളാണ് തന്നെ എഴുത്തുകാരനായി വളർത്തിയെടുത്തതെന്നും അവയാണ് തന്റെ രചനകളുടെ പ്രധാന പ്രചോദനമെന്നും പറഞ്ഞു. തുടർന്ന് സർഗ്ഗവേദി അംഗങ്ങളുമായി അദ്ദേഹം സംവദിക്കുകയും ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

ഇന്ത്യൻ എംബസി കോൺസുലർ ഡോ. സനാതനൻ, തുമ്രത് ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് റസൽ മുഹമ്മദ്, ഡോ. അബൂബക്കർ സിദ്ദിഖ്, മലയാളം വിഭാഗം കൺവീനർ ഷജിൽ കോട്ടായി, കേരള വിഭാഗം കൾച്ചറൽ സെക്രട്ടറി ഹരീഷ്, ഐ.ഒ.സി. കേരള ചാപ്റ്റർ പ്രസിഡന്റ് ബാലചന്ദ്രൻ, ഐ.എം.ഐ. വൈസ് പ്രസിഡന്റ് സലീം സേട്ട്, ടി.എസ്. പ്രസിഡന്റ് ഷജീർ ഖാൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

അഖിൽ പി. ധർമ്മജന്റെ രചനകളെയും സാഹിത്യ സംഭാവനകളെയും കുറിച്ച് സർഗ്ഗവേദി മുൻ കൺവീനർ എ.പി. കരുണൻ പ്രഭാഷണം നടത്തി. പുസ്തകപ്പുര 1000 പുസ്തകങ്ങളിലേക്ക് വളർന്നതിന്റെ യാത്രാകുറിപ്പ് എക്സിക്യൂട്ടീവ് അംഗം അനീഷ് അവതരിപ്പിച്ചു.

ട്രഷറർ ആഷിഖ് നന്ദി രേഖപ്പെടുത്തി. എക്സിക്യൂട്ടീവ് അംഗങ്ങളായ ഗോപകുമാർ, മനോജ് വി.ആർ., അനൂപ് ശങ്കർ, പ്രിയ അനൂപ്, ഡോ. സന്ധ്യ രവീന്ദ്രൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Follow us on :

More in Related News