Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൊഹാർ നിലാവ് 2025 ആദ്യ പോസ്റ്റർ പ്രകാശനം ചെയ്തു

23 Mar 2025 01:36 IST

ENLIGHT MEDIA OMAN

Share News :

സൊഹാർ: നവജ്യോതി ഡാൻസ് സ്കൂൾ വാർഷികത്തൊടനുബന്ധിച്ച് മെയ് 3 ന് സൊഹാറിലെ മജാൻ ഹാളിൽ വെച്ച് നടക്കുന്ന 'സൊഹാർ നിലാവ് 2025' എന്ന മെഗാ ഷോയുടെ ആദ്യ പോസ്റ്റർ പ്രകാശനം ചെയ്തു.

നവജ്യോതി ഡാൻസ് ഹാളിൽ നടന്ന പ്രകാശന ചടങ്ങിൽ ബദറുൽ സമ ബാത്തിന റീജണൽ ഹെഡ് മനോജ്‌ കുമാർ നവജ്യോതി ഡാൻസ് സ്കൂൾ പ്രതിനിധി ജൂഡി ജോസഫിന് പോസ്റ്റർ കൈമാറി കൊണ്ട് പോസ്റ്റർ പ്രകാശനം നിർവഹിച്ചു. 

'സൊഹാർ നിലാവ് 2025' ന് നാട്ടിൽ നിന്ന് എത്തുന്ന ഖൽബാണ് ഫാത്തിമ ഫെയിം, താജുദ്ധീൻ വടകര, ഗായികമാരായ ഷൈഹ, ദക്ഷിണ കൂടാതെ നാടൻ പാട്ടുകലാകാരൻ ദിലീപ്, സ്റ്റാന്റ്അപ് കോമഡി താരം സിദ്ധീഖ് റോഷൻ എന്നിവർ പങ്കെടുക്കുന്നു. കൂടാതെ ക്‌ളാസിക്കൽ, സിനിമാറ്റിക് ഡാൻസ് പ്രോഗ്രാമും, ഉൾകൊള്ളിച്ചുകൊണ്ടുള്ള ഷോ ആണ് അരങ്ങേറുക എന്നും വൈകീട്ട് ആറ് മണിക്ക് ആരംഭിക്കുന്ന പരിപാടി 11.30 വരെ നീണ്ടുനിൽക്കുമെന്നും സംഘാടകർ അറിയിച്ചു.

ചടങ്ങിൽ വിനോദ് നായർ, ഡോക്ടർ ഗിരീഷ് നാവത്ത്‌, വാസുദേവൻ, പ്രശാന്ത് വട്ടോളി, റിജു, ഗീതു രാജേഷ്, ബോസ്കോ എന്നിവർ പങ്കെടുത്തു. ജൂഡി ജോസഫ് നന്ദി പറഞ്ഞു.

Follow us on :

More in Related News