Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൊഹർ നവചേതന ഡാൻസ് ഉത്സവ്: സീസൺ 4 ഓഡിഷൻ അരങ്ങേറി

11 Apr 2026 23:58 IST

ENLIGHT MEDIA OMAN

Share News :

സൊഹർ: നവചേതന സൊഹാർ 2026 മെയ് 8 ന് സംഘടിപ്പിക്കുന്ന ഡാൻസ് ഉത്സവ് സീസൺ 4 ന്റെ ഗ്രാൻഡ് ഫിനാലയിൽ മാറ്റുരക്കേണ്ട മത്സരാർഥികളുടെ ഓഡിഷൻ സോഹാർ പാം ഗാർഡൻ ക്ലബ് ഹൗസ് ഹാളിൽ നടന്നു.

പ്രോഗ്രാം കോർഡിനേറ്റർമാരായ നിഖിൽ എസ്‌ രാജ്, പാർവതി അഭിജിത്ത്, സാന്റി മനേഷ് എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.

സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി സിനിമാറ്റിക്, സെമിക്ലാസിക്കൽ ഇനങ്ങളിൽ മത്സരം നടന്നു.

സെക്രട്ടറി ഹരികൃഷ്ണൻ സ്വാഗതവും പ്രസിഡന്റ് അനീഷ് ഏറാടത്ത് നന്ദിയും രേഖപ്പെടുത്തി.

ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഏകദേശം എഴുപതോളം നർത്തകർ പങ്കെടുത്ത മത്സരത്തിൽ ആവേശകരമായ പ്രകടനങ്ങളാണ് ഓരോ നർത്തകരും കാഴ്ചവെച്ചത്. കാലത്ത്‌ ഒമ്പത് മണിക്ക് ആരംഭിച്ച ഓഡീഷൻ വൈകീട്ട് 5.30 ന് അവസാനിച്ചു.

പരിപാടിയുടെ മുഖ്യ പ്രായോജകരായ ഏഷ്യ സ്റ്റീൽ പ്ലേറ്റ്സ് കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പവി ഗോവിന്ദ്, മാധ്യമ പ്രവർത്തകൻ റഫീഖ് പറമ്പത്ത്, സോഹാർ മലയാളി സംഘം പ്രസിഡന്റ് മനോജ്കുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

2026 മെയ്‌ 8 ന് സോഹാർ ഗ്രീൻ ഓയാസിസ് ഹോട്ടലിൽ ട്രിപ്പിൾ എ ഇവന്റിന്റെ ബാനറിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പ്രമുഖ സൗത്ത് ഇന്ത്യൻ സിനിമ താരം സ്വാസിക വിജയും, ഡാൻസറും കൊറിയോയോഗ്രാഫിയിൽ കേരള സംസ്ഥാന അവാർഡ് ജേതാവുമായ ബിജു ധ്വനി തരംഗും, സെലിബ്രിറ്റി ജഡ്ജ് ആയിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ഒമാന്റെ വിവിധ ഭാഗങ്ങളിലുള്ള നൃത്ത പ്രതിഭകൾക്ക് വേദിയൊരുക്കുന്ന ഏറ്റവും വലിയ കലാ മാമാങ്കമായ ഡാൻസ് ഉത്സവിന്റെ പുതിയ നാലാം സീസൺ ഒരിക്കൽ കൂടി ആവേശം നിറഞ്ഞതാകുമെന്ന് സംഘാടകർ പ്രതീക്ഷയർപ്പിക്കുന്നു.

Follow us on :

More in Related News