Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2025 19:48 IST
Share News :
മസ്‌കറ്റ്: ആഗോള കലാസാംസ്കാരിക സംഘടനയായ ഭാവലയയുടെ ബാനറിൽ ലഹരിക്കെതിരെ ഒരുക്കിയ ഹ്രസ്വചിത്രം "പാറു" തൈക്കാടുള്ള ഗണേശം സൂര്യ നാടക കളരിയിൽ പ്രദർശിപ്പിച്ചു.
ആഗോള പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ ഏറ്റെടുത്തിരിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന ആദ്യ പ്രദർശനം കലാസ്നേഹിയും ശാസ്ത്രജ്ഞനുമായ സൂര്യ കൃഷ്ണമൂർത്തി ഉദ്‌ഘാടനം ചെയ്തു. ഭാവലയയുടെ സ്ഥാപകനും ചെയർമാനും വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാനുമായ ഡോ. ജെ. രത്‌നകുമാർ മുഖ്യ പ്രഭാഷണം നടത്തി.
പ്രദർശന ഉദ്ഘാടന ചടങ്ങിൽ മലയാളം മിഷൻ ചെയർമാൻ പ്രശസ്ത കവി മുരുകൻ കാട്ടാക്കട, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, എക്സൈസ് ജോയിൻ്റ് കമ്മീഷണർ ഷിബു. വി, ചൈൽഡ് വെൽഫെയർ കൗൺസിൽ ചെയർപേഴ്സൺ അഡ്വ. ഷാനിഫബീഗം, വേൾഡ് മലയാളി ഫെഡറേഷൻ ഡയറക്ടർ ബോർഡ് മെമ്പർ ഹരീഷ് നായർ, വേൾഡ് മലയാളി ഫെഡറേഷൻ കേരള സ്റ്റേറ്റ് കൗൺസിൽ പ്രസിഡണ്ട് റഫീഖ് മരക്കാർ, പാറു എന്ന ഹൃസ്വ ചിത്രത്തിന്റെ രചയിതാവും സംവിധായകനുമായ ഒമാനിലെ ജേർണലിസ്റ്റ് കബീർ യൂസഫ്, വേൾഡ് മലയാളി ഫെഡറേഷൻ ജില്ലാ കൗൺസിൽ പ്രസിഡൻറ് മഹേഷ് മാണിക്കം എന്നിവർ സംസാരിച്ചു.
വേൾഡ് മലയാളീ ഫെഡറേഷൻ ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗങ്ങളായ രാജൻ കൊക്കുറി, തോമസ് മാത്യു വൈദ്യൻ, അഡ്വ ശ്രീജിത്ത് പ്രേമചന്ദ്രൻ, നോവിൻ വാസുദേവ്, സ്റ്റേറ്റ് കൗൺസിൽ ട്രെഷറർ കബീർ റഹ്‌മാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ലഹരി ഉപയോഗം വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളാണ് മുപ്പത്തിയേഴ് മിനിറ്റ് ദൈർഘ്യമുള്ള പാറു എന്ന ഹൃസ്വ ചിത്രം വിവരിക്കുന്നത്. ഒമാനിലെ അനിതാ രാജനും സോമ സുന്ദരവും മുഖ്യ വേഷത്തിൽ എത്തുന്നു. .
പാറുവിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പ്രമുഖ മാധ്യമ പ്രവർത്തകൻ കബീർ യൂസുഫാണ്. അഷർ ഷാ, കിരൺ ഹരിപ്രസാദ്, ആശ കിരൺ എന്നിവരെ കൂടാതെ മാസ്റ്റർ വിശ്രുത്, റയാൻ ജോർജ്, വിനോദ് രാഘവൻ, ജയൻ കാഞ്ഞങ്ങാട് എന്നിവരാണ് മറ്റു നടീനടന്മാർ. വിഷ്ണു വേണുഗോപാൽ ആണ് ക്യാമറ. നിരവധി ഹ്രസ്വ സിനിമകളിലൂടെ ശ്രദ്ധേയനായ ജാഫർ പിസി ആണ് ചിത്ര സംയോജനം. സീമ സോമസുന്ദരൻ സഹ സംവിധായികയും ഇന്ദു ബാബുരാജ് ക്രീയേറ്റീവ് കണ്സൾറ്റന്റുമാണ്. പാകിസ്താനി കലാകാരി അസ്രാ അലിം ആണ് മേക്കപ്പ്. ദാർസൈത് ഇന്ത്യൻ സ്കൂൾ മലയാള വിഭാഗം മേധാവി കല സിദ്ധാർതഥൻ രചിച്ച കവിത, അർച്ചന വിജയകുമാർ ഹൃദയഹാരിയായി ആലപിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം ഗൗതവും റെക്കോർഡിങ് അജി കൃഷ്ണയും ഡബ്ബിങ് നിസാം മെലഡിയും നിർവ്വഹിച്ചിരിക്കുന്നു. ഇവരെക്കൂടാതെ, തലശ്ശേരി ഗവണ്മെന്റ് ബ്രണ്ണൻ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികളായ തീർതഥന, ദേവിക മഹേഷ്, ശ്രീരാഗ് ദിനേശ്, അമർനാഥ്, യെദുദേവ്, ഹർജിത്, ദേവനന്ദ് മനോജ്, അനയ, രെജീഷ്, ശ്രീനന്ദ്, നിധിൻ എന്നിവരും ഹ്രസ്വചിത്രത്തിന്റെ ഭാഗമായി പ്രവർത്തിച്ചിരിക്കുന്നു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.