Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സർഗ്ഗവേദി സലാല, രചനാ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

08 Nov 2025 19:45 IST

ENLIGHT MEDIA OMAN

Share News :

സലാല: സർഗ്ഗവേദി സലാലയുടെ രചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനച്ചടങ്ങ് സലാല മ്യൂസിക് ഹാളിൽ വെച്ച് നടന്നു. പ്രശസ്ത യുവ എഴുത്തുകാരൻ നിസാർ ഇൽത്തുമിഷ് മുഖ്യാതിഥിയായി പരിപാടിയിൽ പങ്കെടുത്തു.

പുസ്തകങ്ങളിലൂടെ ജീവിതാനുഭവങ്ങൾ പകർന്നു നൽകുന്നതിന്റെ സൗന്ദര്യം, എഴുത്തിൽ സത്യസന്ധതയുടെ പ്രാധാന്യം, യാത്രകൾ മനുഷ്യനെ എങ്ങനെ മാറ്റുന്നുവെന്നു സംബന്ധിച്ച നിസാർ ഇൽത്തുമിഷ് നടത്തിയ സംവാദം പങ്കെടുത്തവരെ ആകർഷിച്ചു. എഴുത്ത് ഒരാളുടെ ആത്മാവിനെ കണ്ടെത്താനുള്ള യാത്രയാണെന്നും, വായനയാണ് എഴുത്തുകാരന്റെ ഏറ്റവും വലിയ പ്രചോദനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ സാനിധ്യവും വാക്കുകളും പരിപാടിയെ കൂടുതൽ അർത്ഥവത്താക്കി.

സർഗ്ഗവേദി എക്സിക്യൂട്ടീവ് മെമ്പർ എ. പി. കരുണൻ സ്വാഗതം പറഞ്ഞ പരിപാടി കൺവീനർ സിനു കൃഷ്ണൻ അധ്യക്ഷത വഹിച്ചു

ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ. സനാതനൻ, ഇന്ത്യൻ സ്കൂൾ തുമ്രത്ത് പ്രസിഡന്റ് റസൽ മുഹമ്മദ്, മലയാളം മിഷൻ സെക്രട്ടറി ഡോ. ഷാജി പി. ശ്രീധർ, മലയാളം വിഭാഗം കൾച്ചർ സെക്രട്ടറി സജീബ് ജലാൽ, കേരള വിംഗ് കോ കൺവീനർ എ കെ പവിത്രൻ ലോകകേരള അംഗം പവിത്രൻ കാരായി, ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഡോ. വിപിൻ ദാസ് എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു.

വിവിധ രചനാ മത്സരങ്ങളിൽ സുരയ്യ മുനവർ, ജമാൽ തീക്കുനി, സരിത ജയരാജ്, എന്നിവർ ഒന്നാം സ്ഥാനവും ഹേമ്‌ലിൻ സെബാസ്റ്റിൻ, സുഹൈൽ ഫവാദ്, എന്നിവർ രണ്ടാം സ്ഥാനവും ലിൻസൺ ഫ്രാൻസിസ്, ബിജു കല്ലീരാൻ, രേഷ്മ പ്രദീപ്‌ എന്നിവർ മൂന്നാം സ്ഥാനവും നേടി 

വിജയികൾക്ക് സമ്മാനങ്ങൾ നിസാർ ഇൽത്തുമിഷ് വിതരണം ചെയ്തു. പരിപാടിയുടെ ആരംഭത്തിൽ അലാന ഫിറോസ് കവിത ആലപിച്ചു. ദീപ്തി ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾ സംഘഗാനം അവതരിപ്പിച്ചു.

പരിപാടിയിൽ സർഗ്ഗവേദി ട്രഷറർ ആഷിക് നന്ദിപ്രകാശനം നടത്തി. ചടങ്ങിന് എക്സിക്യൂട്ടീവ് അംഗങ്ങൾ ഗോപകുമാർ പി. ജി., മനോജ് വി. ആർ., അനൂപ് ശങ്കർ, അനീഷ് ബിവി, പ്രിയ അനൂപ് നേതൃത്വം നൽകി. റിസൻ മാസ്റ്റർ, ഹംന നിഷ്താർ, ഡോ സന്ധ്യ,സുബിന എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.


റിപ്പോർട്ട്: ഷാർഗി ഗംഗാധർ

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

YouTube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News