Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമൂഹ ഇഫ്താർ സംഗമവും പുസ്തക സമർപ്പണം സംഘടിപ്പിച്ചു

03 Mar 2026 17:11 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: മസ്‌കറ്റ് സുന്നി സെൻറർ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ആയിരത്തിൽ പരം പേർ പങ്കെടുത്തു. സമസ്‌തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ നൂറു പുസ്തകങ്ങളിൽ ഒമാൻ ചരിത്രവും പ്രയാണവും എന്ന പുസ്തകത്തിൻറെ ഒമാൻ തല സമർപ്പണവും നടന്നു.

സമസ്ത ഇസ്ലാമിക് സെൻറർ ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ് അൻവർ ഹാജി ഒമാൻ ചരിത്രവും പ്രയാണവും എന്ന പുസ്തകത്തിൻറെ രചയിതാവ് മുഹമ്മദലി ഫൈസി നടമ്മൽപൊയിൽ നെ ചടങ്ങിൽ ആദരിച്ചു.

എസ് ഐ സി ജനറൽ സെക്രട്ടറി അബ്ദുൽ ഷുക്കൂർ ഹാജിയിൽ നിന്നും ലുലു ഗ്രൂപ് ഡയറക്ടർ ഷബീർ ഹാജി പുസ്തകം ഏറ്റുവാങ്ങി. മസ്‌കറ്റ് കെ എം സി സി പ്രസിഡണ്ട് റഈസ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സുന്നി സെൻറർ പ്രസിഡൻറ് അൻവർ ഹാജി അധ്യക്ഷത വഹിച്ചു. നജീബ് മലബാർ ഗോൾഡ്, അബ്ദുൽ വാഹിദ് ഹാജി സുഹൂൽ ഫൈഹ, അബ്ദുൽഹമീദ് ആദം ആദം സൺസ് ജ്വല്ലറി, കെ എൻ എസ് മൗലവി, എസ്ഐ സി ഓർഗനൈസർ സഈദ് അലി ദാരിമി, എസ്.ഐ.സി ട്രഷറർ ഷൗക്കത്ത് തുടങ്ങി നിരവധി നേതാക്കളും പ്രമുഖരും പങ്കെടുത്തു.

സുന്നി സെൻറർ ആക്ടിംഗ് ജനറൽ സെക്രട്ടറി റിയാസ് മേലാറ്റൂർ സ്വാഗതവും കൺവീനർ സലീം കോർണീഷ് നന്ദിയും പറഞ്ഞു.

Follow us on :

More in Related News