Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jul 2026 21:32 IST
Share News :
മസ്കറ്റ്: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തിയ ഫിഫ ലോകകപ്പിനോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ (ആർ.എം.എ) സംഘടിപ്പിച്ച ഫിഫ ഫുട്ബോൾ പ്രവചന മത്സരത്തിലെ വിജയിയായ ആശിഫ കബീറിന് ഇമ്പെക്സ് സ്പോൺസർ ചെയ്ത സ്മാർട്ട് ടി.വി ആർ.എം.എ പ്രസിഡന്റ് ഫൈസൽ ആലുവ സമ്മാനിച്ചു.
റൂവി ഗ്ലോബൽ മണി എക്സ്ചേഞ്ച് ഹാളിൽ നടന്ന ചടങ്ങിൽ ആർ.എം.എ ജനറൽ സെക്രട്ടറി ഡോ. മുജീബ് അഹമ്മദ് സ്വാഗതം ആശംസിച്ചു. ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ സ്വീകാര്യത നേടിയ പ്രവചന മത്സരത്തിൽ നിരവധി പേർ പങ്കെടുത്തതായും, വിജയിയെ സുതാര്യമായ രീതിയിൽ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇമ്പെക്സിന്റെ സഹകരണത്തിന് ചടങ്ങിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തി. ആർ.എം.എ സംഘടിപ്പിക്കുന്ന വിവിധ സാമൂഹിക, സാംസ്കാരിക, കായിക പരിപാടികൾക്ക് സമൂഹത്തിൽ നിന്ന് ലഭിക്കുന്ന പിന്തുണ സംഘടനയ്ക്ക് കൂടുതൽ കരുത്ത് പകരുന്നതാണെന്ന് പ്രസിഡന്റ് ഫൈസൽ ആലുവ പറഞ്ഞു.
ചടങ്ങിൽ അഡ്വ. മധുസൂദനൻ, ഷാജഹാൻ, നീതു ജിതിൻ, ലക്ഷ്മി വിജേഷ്, എബി എന്നിവർ ആശംസകൾ അറിയിച്ചു. വിജയിയായ ആശിഫ കബീർ ആർ.എം.എയ്ക്കും സമ്മാന സ്പോൺസറായ ഇമ്പെക്സിനും നന്ദി രേഖപ്പെടുത്തി.
ആർ.എം.എ ട്രഷറർ സുജിത് പത്മകുമാർ നന്ദി രേഖപ്പെടുത്തി.
Follow us on :
Tags:
Please select your location.