Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലേബർ ക്യാംപിലെ തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കി റൂവി മലയാളി അസോസിയേഷൻ

23 Mar 2025 10:53 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷൻ ലേബർ ക്യാംപിലെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കായി ഇഫ്താർ വിരുന്ന് ഒരുക്കി. റൂവി വ്യവസായ മേഖലയിലെ രണ്ടു ക്യാമ്പുകളിൽ സംഘടിപ്പിച്ച ഈ വിശുദ്ധ സംഗമത്തിൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിരാജ്യങ്ങളിലുള്ള  നിരവധി തൊഴിലാളികൾ പങ്കെടുത്തു.

മാനവികതയുടെയും സഹോദര്യത്തിന്റെയും സന്ദേശം സമൂഹത്തിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ ഇഫ്താർ വിരുന്ന് സമ്പന്നമായ അനുഭവമായി.

തൊഴിലാളികൾക്ക് സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും പ്രതീക്ഷയുടെ സന്ദേശവുമായി അസോസിയേഷൻ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. സഹോദര്യത്തിന്റെയും സേവന മനോഭാവത്തിന്റെയും പ്രതിഫലമായിരുന്ന ഈ പരിപാടി ജീവനക്കാരുടെ മനം നിറഞ്ഞ സന്തോഷത്തോടെയും നന്ദിയോടെയും സ്വീകരിച്ചു.

റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ, ജനറൽ സെക്രട്ടറി ഡോ. മുജീബ് അഹമ്മദ്, ട്രഷറർ സന്തോഷ് കെ.ആർ. എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് കമ്മിറ്റിയംഗങ്ങളായ ഷാജഹാൻ, ബിൻസി സിജോ, നീതു ജിതിൻ, ആഷിഖ്, സുജിത് മെന്റലിസ്റ്റ്, എബി എന്നിവർ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്നു.



✳️✳️✳️✳️✳️✳️✳️✳️✳️

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News