Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Sep 2025 17:15 IST
Share News :
ഈജിപ്ത്: മുഹമ്മദ് നബി (സ്വ) യുടെ ആയിരത്തി അഞ്ഞൂറാം ജന്മദിനത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) ഈജിപ്തിൽ അന്താരാഷ്ട്ര മീലാദ് കോൺക്ലേവ് സംഘടിപ്പിക്കുന്നു.
ഞായറാഴ്ച രാവിലെ ആരംഭിക്കുന്ന സയ്യിദുൽ ബഷർ കോൺക്ലേവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പണ്ഡിതരും വിദ്യാർഥികളും പങ്കെടുക്കും. 'മുഹമ്മദ് നബി (സ്വ) യെ കുറിച്ചുള്ള എഴുത്തുകളിലെ വൈവിധ്യം' എന്ന വിഷയത്തിൽ അക്കാദമിക് സെമിനാർ, വിവിധ ഭാഷകളിലും പാരമ്പര്യങ്ങളിലും അധിഷ്ഠിതമായ നബി കീർത്തനങ്ങൾ സീറ-മൗലിദ് പാരമ്പര്യത്തിന് വ്യത്യസ്ത രാജ്യങ്ങൾ അർപ്പിച്ച സംഭാവനകളെ സംബന്ധിച്ച് വിദ്യാർഥി പ്രതിനിധികൾ സംസാരിക്കുന്ന സ്റ്റുഡൻറ്സ് കമ്മ്യൂൺ, ക്ലോസിംഗ് സെറിമണി എന്നിവ നടക്കും.
ഡോ. ഇബ്റാഹിം നജ്ം, ഡോ. അഹമദ് മംദൂഹ്, ഡോ. ജമാൽ ഫാറൂഖ്, ഡോ.സയ്യിദ് ബലാത്, പ്രൊഫ. ജമാൽ ഫാറൂഖ് ദഖാഖ്, പ്രൊഫ. സുബ്ഹി അബ്ദുൽ ഫത്താഹ് റാബി, ശൈഖ് അഹ്മദ് ഹുസൈൻ അൽ അസ്ഹരി, പ്രൊഫ. ഖാലിദ് ശാകിർ അതിയാഹ് സുലൈമാൻ,ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി, ഡോ. അബ്ദുൽ ഹകീം അലി അൽ അസ്ഹരി തുടങ്ങിയ പണ്ഡിതരും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.