Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Feb 2026 01:04 IST
Share News :
മസ്‌കറ്റ്: ഒമാനിലെ പ്രമുഖ സാമൂഹ്യ, സാംസ്കാരിക സംഘടനയായ റൂവി മലയാളി അസോസിയേഷൻ കലാ–സാംസ്കാരിക രംഗത്തും സാമൂഹ്യ സേവന മേഖലയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സും ഇൻഡോ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര റെക്കോർഡുകൾ സ്വന്തമാക്കിയ മെന്റലിസ്റ്റ് സുജിത്തിനെയും, അമ്പതിലധികം തവണ രക്തദാനം നടത്തി സമൂഹത്തിന് മാതൃകയായ ജയശങ്കറിനെയും ചടങ്ങിൽ ആദരിച്ചു.
റൂവിയിലെ ഖൈബർ റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ കലാ–സാംസ്കാരിക രംഗത്തും സാമൂഹ്യ സേവന മേഖലയിലും ഇരുവരും നൽകിയ വിലപ്പെട്ട സംഭാവനകൾക്ക് അംഗീകാരം നൽകി ആർ എം എ യുടെ സ്നേഹാദരവ് അറിയിച്ചുകൊണ്ട് മെമന്റോകൾ കൈമാറി. മെന്റലിസം രംഗത്ത് അപൂർവ നേട്ടങ്ങൾ കൈവരിച്ച് അന്താരാഷ്ട്ര വേദികളിൽ മലയാളികളുടെ അഭിമാനം ഉയർത്തിയ സുജിത്തിന്റെ പ്രവർത്തനങ്ങൾ ചടങ്ങിൽ പ്രത്യേകം അനുമോദിക്കപ്പെട്ടു. അതോടൊപ്പം, ദീർഘകാലമായി തുടർച്ചയായി രക്തദാനം നടത്തി അനേകം ജീവൻ രക്ഷിച്ച ജയശങ്കറിന്റെ സേവനം മാനവിക മൂല്യങ്ങളുടെ ഉദാത്ത മാതൃകയാണെന്നും, യുവതലമുറ ഇത്തരം പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകേണ്ടതിന്റെ ആവശ്യകതയാണെന്നും ആർ എം എ നേതൃത്വം ചൂണ്ടിക്കാട്ടി.
ആർ എം എ പ്രസിഡന്റ് ഫൈസൽ ആലുവ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. മധുസൂദനൻ ഉദ്ഘാടനം നിർവഹിച്ചു. സന്തോഷ് കെ.ആർ. സ്വാഗതം ആശംസിച്ചു. ബിൻസി സിജോ, ഷാജഹാൻ, എബി, ശ്യാംജി ബാബു, സച്ചിൻ, ഷൈജു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നീതു ജിതൻ നന്ദി രേഖപ്പെടുത്തി.
പ്രവാസി സമൂഹത്തിന്റെ സാംസ്കാരിക ഐക്യവും സാമൂഹിക ഉത്തരവാദിത്വവും ശക്തിപ്പെടുത്തുന്നതിന് ഇത്തരം പരിപാടികൾ വലിയ പങ്ക് വഹിക്കുന്നുവെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ചടങ്ങിന് തുടർമായി മെന്റലിസ്റ്റ് സുജിത്തിന്റെ മനോഹരമായ മെന്റലിസം ഷോയും അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.