Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2025 19:25 IST
Share News :
മസ്‌കറ്റ്: ഒമാനിലെ ഏറ്റവും വലിയ ഓപ്പൺ വാട്സ്ആപ്പ് കൂട്ടായ്മയായ ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ പുറത്തിറക്കുന്ന പ്രിവിലേജ് കാർഡിന്റെ പ്രകാശനവും, പതിറ്റാണ്ടുകളായി ഒമാനിലെ ആതുര സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മലയാളി ഡോക്ട്ടർമാർക്കുള്ള സ്നേഹാദരവും നൽകി.
അസൈയ്‌ബയിലെ നാറ്റീവ് സ്റ്റോറി റെസ്റ്റോറന്റിൽ പ്രസിഡന്റ് വിജി തോമസ് വൈദ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി നൂറുദ്ദീൻ സ്വാഗതം ആശംസിച്ചു. ഡോക്ടർ വി എം എ ഹക്കീം യോഗം ഉദ്ഘാടനം ചെയ്തു. ഒമാനിലെ ആതുര സേവനരംഗത്ത് പ്രശസ്തരായ വിവിധ മലയാളി ഡോക്ടർമാർക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ സ്നേഹാദരവ് നൽകി.
ഡോ: പോൾ, ഡോ: രാജശ്രീ, ഡോ: സൂസൻ, ഡോ: ബഷീർ, ഡോ: റഷീദ്, ഡോ: മൻസൂർ എന്നിവർ അവരുടെ ഒമാനിലെ സേവന കാലഘട്ടത്തിലെ വിവിധ അനുഭവങ്ങൾ പ്രവാസികളുമായി പങ്കുവെച്ചു. രക്ഷാധികാരി രാജേഷ് കുമാർ, ട്രഷറർ ബിജു അത്തിക്കയം എന്നിവർ ചേർന്ന് ഒമാൻ പ്രവാസി അസോസിയേഷൻ അംഗങ്ങൾക്ക് നൽകുന്ന പ്രത്യേക പ്രിവിലേജ് കാർഡ് പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് ജാസീംകരിക്കോട് നന്ദിയും അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.