Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അൽബാജ് ബുക്ക്സും തനിമ മസ്‌ക്കറ്റും സംയുക്തമായി വായനദിനം സമുചിതമായി ആചരിച്ചു

20 Jun 2026 12:34 IST

ENLIGHT MEDIA OMAN

Share News :

മസ്‌ക്കറ്റ്: വായനദിനം സമുചിതമായി ആചരിച്ച് അൽ ബാജ് ബുക്ക്സ് മസ്‌ക്കറ്റ്. റൂവി സി ബി ഡിയിലുള്ള അൽബാജ് ബുക്‌സിന്റെ ഷോറൂമിൽ വച്ച് ജൂൺ 19 വെള്ളിയാഴ്ചയാണ് പരിപാടി നടന്നത്. 'തനിമ മസ്‌ക്കറ്റു'മായി സംയുക്തമായി സംഘടിപ്പിച്ച പാനൽ ചർച്ചയിൽ എഴുപതോളം പേർ പങ്കെടുത്തു.

ലോക കേരളസഭാംഗം വിൽസൺ ജോർജ്ജ്, ഒമാൻ ഒബ്‌സർവർ ലേഖകനും ചലച്ചിത്രകാരനുമായ കബീർ യൂസഫ്, എഴുത്തുകാരൻ ഹാറൂൺ റഷീദ്, അൽബാജ് ബുക്ക്സ് 'വായനക്കൂട്ടം' പ്രതിനിധി റഫീഖ് മാഞ്ഞാലി തുടങ്ങിയവർ പങ്കെടുത്ത പാനൽ ചർച്ച വായനയുടെ വ്യത്യസ്ത വിതാനങ്ങളെ സമഗ്രമായി വിലയിരുത്തി.

യുവ എഴുത്തുകാരി ഹന അനീസ, ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, എഴുത്തുകാരി അമ്മു വള്ളിക്കാട്ട്, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിഭാഗം കൺവീനർ അജയൻ പൊയ്യാറ, നന്മ കാസർഗോഡ് പ്രതിനിധി പ്രവീൺ, വായനക്കൂട്ടം പ്രതിനിധികളായ ഇന്ദു, സെയ്ദ്, ഹുസ്സൈൻ, ഡോ. ജൂംന തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ആരുഷ്, ആലാപ്, ശ്രീഹരി എന്നീ കുട്ടികളുടെ കാവ്യാലാപനം ചടങ്ങിന് മാറ്റു കൂട്ടി.

അൽ ബാജ് ബുക്ക്‌സ് എം ഡി ഷൗക്കത്തലി പി എം സ്വാഗതം പറഞ്ഞ ചടങ്ങിൽ തനിമ മസ്‌ക്കറ്റ് പ്രതിനിധി അഷറഫ് നന്ദി അറിയിച്ചു. എഴുത്തുകാരൻ രാജീവ് മഹാദേവൻ പാനൽ ചർച്ചയുടെ മോഡറേറ്ററായിരുന്നു. വായനദിനം പ്രമാണിച്ച് അൽബാജ് സംഘടിപ്പിച്ച അറുപതിലധികം കുട്ടികൾ പങ്കെടുത്ത കളറിംഗ് മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

Follow us on :

More in Related News