Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയാളിയുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

05 May 2026 19:34 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാനിലെ മസ്ക‌റ്റിനടുത്ത് അൽഹൈലിൽ താമസിക്കുന മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

കൊല്ലം കുളത്തൂപ്പുഴ ഗണപതി വിളാകം കൃഷ്ണഭവനിൽ പരേതനായ വേലായുധൻ പിള്ളയുടെ മകൻ രതീഷ് (43) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പതിനഞ്ച് വർഷത്തിലേറെയായി രതീഷ് പ്രവാസിയാണ്.

മാതാവ്: മണി വേലായുധൻ, ഭാര്യ: സജിത സുകുമാരൻ. മക്കൾ: നിരഞ്ജൻ ആർ. പിളള, നീരജ് ആർ. പിളള (ഇരുവരും വിദ്യാർഥികൾ). സഹോദരൻ: രമേശ് വേലായുധൻ.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ മരണാനന്തര നടപടികൾ മസ്ക‌റ്റ് കെ.എം.സി.സി കെയർ വിങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Follow us on :

Tags:

More in Related News