Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.ഐ.സി യും എസ്.കെ.എസ്.എസ്.എഫും സംയുക്തമായി ഇഫ്താർ വിരുന്നും മജ്ലിസ് നൂർ വാർഷികവും സംഘടിപ്പിച്ചു

23 Feb 2026 13:31 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഗാല ഏരിയ സമസ്ത ഇസ്ലാമിക സെന്ററും സമസ്ത കേരള സുന്നി സ്റ്റുഡന്റസ് ഫെഡറേഷനും സംയുക്തമായി ഇഫ്താർ വിരുന്നും മജ്ലിസ്നൂർ വാർഷികവും സംഘടിപ്പിച്ചു, 

ഗാല ഗ്രീൻ ഒമാൻ റെഡിമിക്സ് കമ്പനി കോംബൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ മോയിൻ ഫൈസിയുടെ നേത്രത്വത്തിൽ മജ്ലിസ് നൂർ, എസ്.കെ.എസ്.എസ്.എഫ് അസിമാ മേഖല പ്രസിഡന്റ് അബ്ദുല്ലാ യമാനി ഉസ്താദിന്റെ ഉൽബോധന പ്രഭാഷണം, ഇഫ്താർ എന്നിവ സംഘടിപ്പിച്ചു,  

എസ്.കെ.എസ്.എസ്.എഫ് ഗാല ഏരിയ പ്രസിഡന്റ് ബഷീർ അധ്യക്ഷനായിരുന്നു, സെക്രട്ടറി സിദ്ദീഖ് എപി സ്വാഗതം പറഞ്ഞു, എസ്.ഐ.സി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി ശുകൂർ ഹാജി, കെ.എം.സി.സി ഗാല ഏരിയ ചെയർമാൻ കരീം സാസ്, സെക്രെട്ടറി ഫവാസ് സാഹിബ്‌, എസ്.കെ.എസ്.എസ്.എഫ് തൃശൂർ ജില്ലാ പ്രസിഡന്റ് വാഹിദ് സാഹിബ്‌, അസ്ലമി ഉസ്താദ്, നിസാമി ഉസ്താദ് തുടങ്ങിയവർ സംബന്ധിച്ചു, 

തുടർന്ന് നടന്ന ഇഫ്താർ വിരുന്നിൽ അബ്ദുല്ല കുറ്റിയാടി, അൻവർ നിലമ്പൂർ, ഗഫൂർ, അഫ്സൽ, അലി, റിയാസ്, മുസ്തഫ, സാജിദ് എന്നിവരുടെ നേത്രത്വത്തിൽ ഉള്ള വിഖായ ടീം 300 ഓളം പേർക്ക് ഇഫ്താർ വിരുന്നു ഒരുക്കി, എസ്.കെ.എസ്.എസ്.എഫ് ഗാല ഏരിയ ട്രഷറർ ഗഫൂർ ഗാല നന്ദി പറഞ്ഞു.




Follow us on :

More in Related News