Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗര്‍ഭിണിയെ ഉപദ്രവിച്ച സംഭവം: പ്രതി റിമാൻഡിൽ

25 Dec 2025 17:29 IST

NewsDelivery

Share News :

താമരശ്ശേരി: കോടഞ്ചേരിയിൽ എട്ട് മാസം ഗർഭിണിയായ ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഭർത്താവ് റിമാൻഡില്‍. പ്രതി ഷാഹിദ് റഹ്മാനെ താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് മുമ്ബാകെ ഹാജരാക്കി റിമാൻ്റ് ചെയ്തു.

യാതൊരു കുറ്റബോധവുമില്ലാതെയാണ് പ്രതി കോടതിയിലെത്തിയത്. മാധ്യമങ്ങളെയും, നാട്ടുകാരേയും നോക്കി കൈ വീശിയും ചിരിച്ചുമായിരുന്നു പ്രതിയുടെ പ്രതികരണം.പരാതി.കോടഞ്ചേരി പെരുവില്ലി സ്വദേശിയായ ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് അറിയിച്ചു

കഴിഞ്ഞ ദിവസമാണ് എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭർത്താവായ ഷാഹിദ് റഹ്മാൻ അറസ്റ്റിലായത്. ഗർഭിണിയായ യുവതിയുടെ ദേഹമാസകലം ഇസ്തിരിപ്പെട്ടി ഉപയോഗിച്ച്‌ പൊള്ളിക്കുകയും, നാല് ദിവസം വീട്ടില്‍ അടച്ചിടുകയും ചെയ്തെന്നാണ് പരാതി. നിലവില്‍ താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. വിദഗ്ധ ചികിത്സയ്ക്കായി ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Follow us on :

More in Related News