Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്പോർട്സ് കിറ്റ് വിതരണത്തിൽ കാലതാമസം: മടവൂരിൽ എൽ.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് ബോർഡ് യോഗം ബഹിഷ്കരിച്ചു

13 May 2026 17:54 IST

MUHAMMED POOLAKKADI

Share News :


മടവൂർ: ജില്ലാ സ്പോർട്സ് കൗൺസിലിൽനിന്നും ലഭിച്ച കായിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിൽ പഞ്ചായത്ത് ഭരണസമിതി ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് മടവൂർ ഗ്രാമപഞ്ചായത്ത് ബോർഡ് യോഗം എൽ.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചു.


കഴിഞ്ഞ ഫെബ്രുവരി 16-ന് പഞ്ചായത്ത് പ്രസിഡൻ്റ് നേരിട്ട് ഏറ്റുവാങ്ങിയ സ്പോർട്സ് കിറ്റുകൾ മാസങ്ങൾ പിന്നിട്ടിട്ടും ക്ലബ്ബുകൾക്കോ വിദ്യാലയങ്ങൾക്കോ വിതരണം ചെയ്തില്ലെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി.


എൽ.ഡി.എഫ് അംഗങ്ങളായ എ.പി. നസ്‌തർ, ഒ. അബ്ദുറഹിമാൻ, ജോഷിത, അമൃത, ജഷീല എന്നിവരുടെ നേതൃത്വത്തിലാണ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത്.

Follow us on :

More in Related News