Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്പോർട്സ് കിറ്റ് വിവാദം: ആരോപണങ്ങൾ പച്ചക്കള്ളമെന്ന് മടവൂർ പഞ്ചായത്ത് പ്രസിഡന്റ്

13 May 2026 17:56 IST

MUHAMMED POOLAKKADI

Share News :


മടവൂർ: കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ മടവൂർ ഗ്രാമപഞ്ചായത്തിന് അനുവദിച്ച സ്പോർട്സ് കിറ്റ് മറിച്ചുവിറ്റുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ്. 

ഭരണസമിതിയെ അപകീർത്തിപ്പെടുത്താൻ എൽ.ഡി.എഫ് ബോധപൂർവം നടത്തുന്ന നുണപ്രചാരണമാണിതെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.


സ്പോർട്സ് കൗൺസിൽ പഞ്ചായത്തിന് നൽകിയ കിറ്റിൽ 3 ഫുട്ബോൾ, 3 വോളിബോൾ, 2 ക്രിക്കറ്റ് ബാറ്റ്, 6 ക്രിക്കറ്റ് ബോൾ, ക്രിക്കറ്റ് സ്റ്റമ്പ് എന്നിവ മാത്രമാണ് ഉള്ളെതെന്നും 

പഞ്ചായത്തിലെ നിരവധി ക്ലബ്ബുകൾക്കും വിദ്യാലയങ്ങൾക്കും വീതിച്ചുനൽകാൻ ഈ ചെറിയ അളവിലുള്ള സാധനങ്ങൾ തികയില്ല എന്നതിനാലാണ് അവ നിലവിൽ പഞ്ചായത്തിൽ തന്നെ സൂക്ഷിച്ചിരിക്കുന്നത്. 


വസ്തുത ഇതായിരിക്കെ, സാധനങ്ങൾ മറിച്ചുവിറ്റു എന്ന് ആരോപിക്കുന്നത് ശുദ്ധ അസംബന്ധമാണെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

Follow us on :

More in Related News