Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കർഷക സേവനങ്ങൾ വേഗത്തിലാക്കാൻ കർഷക രജിസ്ട്രി

13 May 2026 18:59 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : കൃഷിക്കുള്ള ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിന്റെ (അഗ്രി സ്റ്റാക്ക്) ഘടകങ്ങളിലൊന്നാണ് കർഷക രജിസ്ട്രി. കർഷക രജിസ്ട്രി പ്രവർത്തന ക്ഷമമാകുന്നതിന്‍റെ ഫലമായി സർക്കാർ പദ്ധതികൾ വേഗത്തിലും സുതാര്യമായും കർഷകർക്ക് ലഭ്യമാകുന്നു. 


കൂടാതെ കടലാസ് രഹിത വിള വായ്പകൾ, തടസ്സങ്ങളില്ലാതെയുള്ള വിള സംഭരണം തുടങ്ങിയ പ്രക്രിയകൾ കർഷകർക്ക് ഗുണകരമായ രീതിയിൽ ലളിതവത്കരിക്കുന്നതിനായുള്ള ഡിജിറ്റൽ പരിഹാരങ്ങൾ വികസിപ്പിക്കാൻ കർഷക രജിസ്ട്രി സഹായിക്കും.



????കൃഷിക്കുള്ള ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്‌ചറിൻ്റെ ഘടകങ്ങളിലൊന്നായ കർഷക രജിസ്ട്രീ പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്നതിൻ്റെ ഫലമായി സർക്കാർ പദ്ധതികൾ വേഗത്തിലും, സുതാര്യമായും കർഷകർക്ക് ലഭ്യമാക്കുന്നു.


???? കേരളത്തിലെ പി എം കിസാൻ ഗുണഭോക്താക്കൾ, സബ്സിഡി വളങ്ങൾ വാങ്ങുന്ന കർഷകർ, മറ്റ് സർക്കാർ പദ്ധതി ഗുണഭോക്താക്കൾ എന്നിവർ നിർബന്ധമായും പോർട്ടലിൽ റജിസ്റ്റർ ചെയ്യേണ്ടതാണ്


????കർഷകർക്ക് ഒരു കർഷക ഐഡി ലഭ്യമാകുന്നു.


???? ഇതുപയോഗിച്ച് കർഷകർക്ക് ഭാവിയിൽ കേന്ദ്ര സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളിലെ ആനുകൂല്യങ്ങൾ മറ്റ് രേഖകളൊന്നും കൂടാതെ തന്നെ സുതാര്യമായും കാര്യക്ഷമമായും വേഗത്തിലും ലഭ്യമാകും. 


????എങ്ങനെ രജിസ്റ്റർ ചെയ്യാം? 

ആധാർ കാർഡ്, നികുതി രസീത്, വിവരങ്ങൾ മൊബൈൽ ഫോണിൽ സ്വയം രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. അല്ലെങ്കിൽ തൊട്ടടുത്തുള്ള ജനസേവ കേന്ദ്രം മുഖേന റജിസ്ട്രേഷൻ ചെയ്യാം.



കഴിഞ്ഞ വർഷം കർഷക റെജിസ്റ്റ്രി ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല. അവരുടെ ആധാർ നമ്പർ ജനസേവ കേന്ദ്രങ്ങളിൽ പോയി പരിശോധിച്ചാൽ അറിയാൻ സാധിക്കുമെന്നും പരപ്പനങ്ങാടി

കൃഷി ഓഫീസർ അറിയിച്ചു.


Follow us on :

More in Related News