Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'102 സീറ്റിൻ്റെ മേന്മ നശിപ്പിച്ചു; ഘടകകക്ഷികളാണ് കുഴപ്പമുണ്ടാക്കിയത്: മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് ജി. സുകുമാരൻ നായർ

13 May 2026 20:59 IST

CN Remya

Share News :

കോട്ടയം: '102 സീറ്റിൻ്റെ മേന്മ നശിപ്പിച്ചു. മുഖ്യമന്ത്രി ചർച്ചയിൽ ഘടക കക്ഷികളാണ് കുഴപ്പമുണ്ടാക്കിയത്' എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുഖ്യമന്ത്രി ചർച്ച കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യമാണ്. ആരാണെന്ന് പ്രഖ്യാപിക്കുമ്പോൾ നാളെ അറിയാമെന്നും സുകുമാരൻ നായർ.

ഇവിടെ ആരാണ് കുഴപ്പം ഉണ്ടാക്കിയതെന്നും മുഖ്യമന്ത്രി കോൺഗ്രസ് ആണെന്ന് നേരത്തെ ധാരണ ഉള്ളതല്ലേയെന്നും സുകുമാരൻ നായർ ചോദിച്ചു. ലീഗിന് അടക്കം അഭിപ്രായം പറയാൻ എന്താണ് കാര്യം. ആര് വന്നാലും സ്വീകരിക്കാൻ ഘടകകക്ഷികൾ തയാറാകണം. തീരുമാനം വഴിമുട്ടിയത് ഘടക കക്ഷികളുടെ സമ്മർദം മൂലമാണ്. ഇടപെട്ടെ എല്ലാ കക്ഷികളും പ്രശ്‌നം വഷളാക്കി. ആരെ പിന്താങ്ങണമെന്നോ എതിർക്കണമെന്നോ എന്നതിൽ ഘടകകക്ഷികൾക്ക് എന്ത് കാര്യം. ഇതിലൊക്കെ വലിയ ദുരൂഹത ഉണ്ട്. ഫ്ലെക്സ് പോസ്റ്റർ പ്രകടനം എല്ലാം ഇപ്പോഴും നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലീഗ് അടക്കം എല്ലാ ഘടകകക്ഷികളും ഇതിന് പിന്നിലുണ്ട്. 

ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് നടന്നാൽ 30 സീറ്റ് യുഡിഎഫിന് കുറയും. ഇനി ഒരു ഉപതെരെഞ്ഞെടുപ്പ് വന്നാലും ഈ വികാരം ഉണ്ടാകും. 102 സീറ്റിൻ്റെ മേന്മ നശിപ്പിച്ചു. ഇവിടെ ഇപ്പോൾ ഒരു ഭരണം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സ്കൂ‌ൾ തുറക്കാൻ പോകുമ്പോൾ എന്തെല്ലാം പ്രശ്നം. ഇതെല്ലാം പരിഹരിക്കാൻ ആളില്ല. വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണം. സംസ്ഥാനത്ത് ഭരണസ്തംഭനമാണ്. അനാവശ്യമായി ഉപതെരഞ്ഞെടുപ്പ് വന്നാൽ ജനങ്ങൾക്ക് ബുദ്ധിമുട്ടാകും. വിദ്യാഭ്യാസ വകുപ്പ് ജനകീയമാണെമെങ്കിൽ കോൺഗ്രസ് ഏറ്റെടുക്കണമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് തക്കോൽ സ്ഥാനത്തിനു കടുംപിടുത്തം പിടിച്ചത് മറ്റൊരു കൂട്ടർ അഞ്ചാം മന്ത്രിസ്ഥാനത്തിന് ശ്രമിച്ചപ്പോഴാണെന്നും സുകുമാരൻ നായർ പറഞ്ഞു.

Follow us on :

More in Related News