Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 May 2026 20:26 IST
Share News :
കൊച്ചി : എറണാകുളം സ്വദേശിയായ വ്യവസായിയിൽ നിന്നും ട്രേഡിങ്ങ് എന്ന വ്യാജേന 25 കോടി രൂപയോളം തട്ടിയെടുത്ത കേസിൽ 16 കോടി രൂപയോളം രൂപ കൈവശപ്പെടുത്തിയ ഹൈദരാബാദ് സ്വദേശികളായ അല്ലംരാജു സത്യനാരായണമൂർത്തി, ബങ്ക ടൈസൺ രാജു എന്നിവരെയാണ് കൊച്ചി സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.
സൈപ്രസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യാപിറ്റലിക്സ് എന്ന വെബ്സൈറ്റ് വഴി ട്രേഡിങ്ങിനായി പണം നിക്ഷേപിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഈ വെബ്സൈറ്റിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം നടത്തിയ അന്വേഷണത്തിൽ 16 കോടി രൂപയോളം തട്ടിയെടുത്തതിൽ ഹൈദരബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രതികളുടെ സ്ഥാപനത്തിൻറെ പങ്ക് വ്യക്തമായതിനെ തുടർന്ന് ബഹു.കോടതിയിൽ നിന്നും അറസ്റ്റ് വാറണ്ട് വാങ്ങിയാണ് സൈബർ പോലീസ് ടീം ഹൈദരബാദിൽ എത്തിയത്.
തട്ടിപ്പിലൂടെ ലഭിച്ച തുക ഉപയോഗിച്ച് സ്വന്തം വീട്ടിൽ നിന്നും മാറിനിന്ന് ആഡംബര ജീവിതം നയിച്ചു വന്നിരുന്ന പ്രതികളുടെ ലൊക്കേഷൻ കൃത്യമായി മനസിലാക്കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസിലേക്ക് മുൻപ് അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കൊച്ചി സിറ്റി കമ്മീഷണർ കാളിരാജ് മഹാരാജ് IPS ന്റെ നിർദ്ദേശാനുസരണം കൊച്ചി സിറ്റി DCP L&O-2 ഷെഹൻഷാ IPS ന്റെ മേൽനോട്ടത്തിൽ സൈബർ ACP അനിൽകുമാർ വി എസ്, ഇൻസ്പെക്ടർ ഷെമീർഖാൻ, ASI ശ്യാം കുമാർ, SCPO മാരായ അരുൺ ആർ, അജിത്ത് രാജ്, അജിത്ത് ബാലചന്ദ്രൻ, നിഖിൽ ജോർജ്, CPO മാരായ ബിന്ദോഷ്, ആൽഫിറ്റ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൽ ഉണ്ടായിരുന്നത്.
Follow us on :
Tags:
More in Related News
Please select your location.