Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2026 20:08 IST
Share News :
സോഹാർ: കുട്ടികളുടെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെ ആശങ്കകളും സംശയങ്ങളും പരിഹരിക്കുന്നതിനും പുതിയ വിദ്യാഭ്യാസ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനുമായി സോഹാർ മലയാളി സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുന്നു.
മെയ് 15, വെള്ളിയാഴ്ച സോഹാർ പാം ഗാർഡൻ മെയിൻ ഹാളിൽ വൈകിട്ട് 7 മണിമുതൽ 9 മണിവരെ നടക്കുന്ന സെമിനാറിൽ കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസചിന്തകനും ചരിത്രകാരനും സാമൂഹ്യശാസ്ത്രജ്ഞനുമായ കെ. കെ. എൻ. കുറുപ്പ് നേതൃത്വം വഹിക്കും. കാലിക്കറ്റ് സർവകലാശാലയുടെ മുൻ വൈസ് ചാൻസലറായ അദ്ദേഹം കേരള ചരിത്രം, സാമൂഹ്യചരിത്രം, സാംസ്കാരിക പഠനം എന്നിവയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ്.
‘ഉന്നത വിദ്യാഭ്യാസ മേഖലയിലെ സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാറിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി ഒരു ചോദ്യോത്തര പരിപാടിയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. ഇന്നത്തെ സാഹചര്യത്തിൽ പത്താം ക്ലാസ് കഴിഞ്ഞതിന് ശേഷം മാത്രമാണ് ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കുന്നത് എന്ന പരമ്പരാഗത സമീപനത്തിൽ നിന്ന് മാറി, കുട്ടികളുടെ താൽപര്യങ്ങളും കഴിവുകളും ചെറുപ്പം മുതലേ തിരിച്ചറിഞ്ഞ് അവരെ അതനുസരിച്ച് വളർത്തേണ്ടത് രക്ഷിതാക്കളുടെ പ്രധാന ഉത്തരവാദിത്വമാണെന്ന ആശയമാണ് സെമിനാർ ആസ്പദമാക്കുക.
കുട്ടികളുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്ന ഈ സെമിനാർ വിദ്യാഭ്യാസ മേഖലയിലെ പുതിയ കാഴ്ചപ്പാടുകൾ മനസ്സിലാക്കുന്നതിനുള്ള മികച്ച അവസരമായിരിക്കുമെന്ന് സോഹാർ മലയാളി സംഘം പ്രസിഡന്റ് ജയൻ മേനോൻ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.