Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2026 19:06 IST
Share News :
മലപ്പുറം : സംസ്ഥാന മികവഴക് അവാർഡ് 2026 സംസ്ഥാനതലത്തിൽ പ്രൈമറി വിഭാഗത്തിലെ മികച്ച അധ്യാപകർക്കുള്ള സർഗാത്മക അധ്യാപക വേദിയുടെ മികവഴക് അവാർഡ് ആലപ്പുഴ കലവൂരിൽ വച്ച് ജി എംഎൽപിഎസ് പരപ്പനങ്ങാടി ടൗൺ സ്കൂളിലെ അധ്യാപിക വിജിഷ ടീച്ചർക്ക് ലഭിച്ചു.
ആലപ്പുഴ കലവൂരിൽ വച്ച് നടന്ന ചടങ്ങിൽ പാഠപുസ്തക രചന സമിതി അധ്യക്ഷനും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോക്ടർ ടി പി കലാധരൻ,പ്രസിദ്ധ കവിയും പാഠപുസ്തകര ചന സമിതി അംഗവുമായ എം എം സജീന്ദ്രൻ, സമഗ്ര ശിക്ഷ കേരള സംസ്ഥാന പ്രോഗ്രാം ഓഫീസർ അമൽ റോയ്,സംസ്ഥാന കോർ റിസോഴ്സ് ഗ്രൂപ്പ് അംഗം ഷൈജു മാസ്റ്റർ സൈജ ടീച്ചർ എന്നിവർ ഒരുമിച്ചാണ് വിജിഷ ടീച്ചർക്ക് വിശിഷ്ടാ അധ്യാപനത്തിനുള്ള മികവഴക് പുരസ്കാരം കൈമാറിയത് .
വിജിഷ പ്രകാശ് എന്ന അധ്യാപിക ഗവ. എൽ പി സ്‌കൂൾ പായം പാടം, ജി എം എൽ പി എസ് വെന്നിയൂർ തുടങ്ങി വിദ്യായലയങ്ങളിലെ പ്രവർത്തന കാലയളവിന് ശേഷമാണ് പരപ്പനങ്ങാടി ടൗൺ ജി എം എൽ പി സ്കൂളിൽ 11 വർഷമായി പ്രവർത്തിച്ചു വരുന്ന വേളയിൽ ആണ് ഈ അവാർഡിന് അർഹയായത്.
ടീച്ചറുടെ അക്കാദമിക പ്രവർത്തനത്തിന് പരപ്പനങ്ങാടി ടൗൺ ജി എം എൽ പി സ്കൂൾ പ്രഥാന അധ്യാപകൻ
ബോബൻ വി, സ്കൂളിലെ മറ്റ് അധ്യാപകർ, പിടിഎ ഭാരവഹികൾ, രക്ഷിതാക്കൾ, ബിആർസി പരപ്പനങ്ങാടി, പരപ്പനങ്ങാടി Aeo ബിന്ദു ടീച്ചർ, മലപ്പുറം ഡയറ്റ് സീനിയർ ലെക്ചററൂം പരപ്പനങ്ങാടി അക്കാഡമിക് കോർഡിനേറ്റർ ആയ നിഷ പന്താവൂർ എന്നിവർ പൂർണ പിന്തുണയാണ് നൽകി വരുന്നതെന്നും വിജിഷ ടിച്ചർ പറഞ്ഞു.
ഭർത്താവായ കെ എസ് എഫ് ഇ ഉദ്യോഗസ്ഥൻ എൻ പി പ്രകാശൻ മക്കളായ ദേവതിർത്ഥ എൻ. പി, ജസിഗ ഡെല്ലറ്റ് എൻ.പി എന്നിവർ പിന്തുണയുമായി രംഗത്തുണ്ട്
Follow us on :
Tags:
More in Related News
Please select your location.