Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 May 2026 11:54 IST
Share News :
കുറ്റിപ്പുറം : കുറ്റിപ്പുറത്ത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന ലഹരി കേന്ദ്രത്തിന് പോലീസ് പൂട്ടിട്ടു. അരക്കിലോ കഞ്ചാവും ലഹരിക്ക് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും കണ്ടെത്തി. നാട്ടുകാർക്ക് തോന്നിയ സംശയമാണ് ലഹരി കേന്ദ്രം പൂട്ടാൻ പോലീസിനെ സഹായിച്ചത്.
കുറ്റിപ്പുറം വാസുപടിയില്‍ പ്രവർത്തിച്ചിരുന്ന ലഹരി കേന്ദ്രമാണ് പൊലീസ് കണ്ടെത്തി പൂട്ടിയത്. തിരുനാവായ സ്വദേശിയായ മുഹമ്മദ് ദില്‍ഷാദില്‍ നിന്ന് 585 ഗ്രാം കഞ്ചാവും കണ്ടെടുത്തു. വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ഒരുക്കിയ ലഹരി കേന്ദ്രമെന്നാണ് പോലീസ് പറയുന്നത്. കേന്ദ്രത്തില്‍നിന്ന് പുകവലിക്കാൻ ഉപയോഗിക്കുന്ന മൂന്ന് ഫർണസുകളും കണ്ടെത്തിയിട്ടുണ്ട്.
ചിലയാളുകളെ കുറിച്ച് നാട്ടുകാർക്ക് തോന്നിയ സംശയം കുറ്റിപ്പുറം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷിച്ചപ്പോള്‍ ഇതൊരു വാടക വീടായിരുന്നു എന്നും യുവാക്കള്‍ ചേർന്ന് ലഹരിയുമായി തമ്പടിക്കാറുണ്ടെന്നും മനസിലാക്കി.
ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള മലയാള കോഡ് ഭാഷകളും ചുവരുകളില്‍ എഴുതിയതായി കാണാം. ലഹരി കേന്ദ്രവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ് പോലീസ്.
Follow us on :
Tags:
More in Related News
Please select your location.