Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദക്കൂട്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

14 May 2026 03:29 IST

ENLIGHT MEDIA OMAN

Share News :

റിയാദ്: നമ്മള്‍ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് സൗദി ചാപ്റ്റര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

‘ലോകത്തെ അമൂല്യ സമ്മാനം രക്തദാനമാണ്’ എന്ന പ്രമേയത്തില്‍ റിയാദ് കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ചു നടത്തിയ ക്യാമ്പില്‍ വനിതകളടക്കം നിരവധി പേര്‍ പങ്കെടുത്തു. തുടർച്ചയായ മൂന്നാം തവണയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ബ്ലഡ് ഡോണോഴ്സ് കേരള (BDK) സൗദി പ്രസിഡണ്ട്‌ ഗഫൂർ കൊയിലാണ്ടി ഉദ്ഘടാനം ചെയ്തു. സയ്യിദ് ജാഫര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. റിയാദ് മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, ഫോർക്ക വൈസ് പ്രസിഡണ്ട് സൈഫ് കൂട്ടുങ്ങൽ, നിഹാസ് പാനൂർ, ഷാജഹാന്‍ ചാവക്കാട്, ആരിഫ് വൈശ്യംവീട്ടില്‍, ഷാഹിദ് അറക്കല്‍, സിറാജുദ്ധീന്‍ ഓവുങ്ങല്‍, ഷഹീര്‍ ബാബു, അലിപുത്താട്ടിൽ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫെര്‍മിസ് മടത്തൊടിയില്‍ സ്വാഗതവും മനാഫ് അബ്ദുള്ള നന്ദിയും പറഞ്ഞു.

ഖയ്യൂം അബ്ദുള്ള, ഇജാസ് ഇ കെ, സലിം അകലാട്, ആഷിഫ് ബഷീർ, ശറഫുദ്ധീൻ ചാവക്കാട്, ഷഹബാസ് പാലയൂർ, അഷ്‌കർ അബൂബക്കർ, സലിം പി വി, റഹ്മാൻ തിരുവത്ര, അൻവർ അണ്ടത്തോട്, ജഹാംഗീർ ബ്ലാങ്ങാട്, സലിം പെരുമ്പിള്ളി തുടങ്ങിയവർ നമ്മള്‍ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് സൗദി ചാപ്റ്റര്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.

Follow us on :

More in Related News