Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബൈക്ക് യാത്രികരായ യുവാക്കൾ ഓട്ടോ ഡ്രൈവറുടെ കാൽ ഹെൽമറ്റ് കൊണ്ട് തല്ലിയൊടിച്ചു; ആക്രമണം ഇൻഡിക്കേറ്റർ ഇടാതെ വാഹനം തിരിച്ചെന്ന് ആരോപിച്ച്.

08 May 2026 16:08 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ഓട്ടോ തിരിക്കുന്നതിനിടെ ഇൻഡിക്കേറ്റർ ഇടാതെ വാഹനം തിരിച്ചെന്ന് ആരോപിച്ച് ബൈക്ക് യാത്രികരായ യുവാക്കൾ

ഓട്ടോ ഡ്രൈവറുടെ കാൽ ഹെൽമറ്റ് കൊണ്ട് തല്ലിയൊടിച്ചു. മറവൻതുരുത്ത് പഞ്ചായത്ത് ജംഗ്ഷനിൽ വെളളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

ഓട്ടോഡ്രൈവർ മറവൻതുരുത്ത് ഇലവും പറമ്പിൽ വീട്ടിൽ അരുണിനാണ് കാൽ ഒടിഞ്ഞ് ഗുരുതരമായി പരിക്കേറ്റത്.

ഇൻഡിക്കേറ്റർ ഇടാതെ ഓട്ടോ തിരിച്ചു എന്ന് ആരോപിച്ച് പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാരായ യുവാക്കൾ ബൈക്ക് ഓട്ടോറിക്ഷയുടെ വട്ടം വച്ച ശേഷം ഹെൽമറ്റ് കൊണ്ട് അരുണിൻ്റെ കാലിന് അടിക്കുകയായിരുന്നു. വലതു കാലിന് ഒടിവ് സംഭവിച്ചതിനെ തുടർന്ന്

അരുണിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് മുട്ടുചിറ ആശുപത്രിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് ശേഷം വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ ബൈക്ക് യാത്രികരും

മറവൻതുരുത്ത് സ്വദേശികളുമായ മുഹമ്മദ് ഫിറോസ്, ആദിത്യനാഥ് എന്നിവരെ തലയോലപ്പറമ്പ് പോലീസ് സംഘം കസ്റ്റഡിയിൽ എടുത്തു.

Follow us on :

More in Related News