Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎയെ അക്രമികൾ വെടിവച്ച് കൊന്നു

07 May 2026 09:15 IST

Enlight News Desk

Share News :

കൊൽക്കത്ത∙ ബംഗാളിലെ പ്രമുഖ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പഴ്സനൽ അസിസ്റ്റന്റ് (പിഎ) ചന്ദ്രനാഥ് റായിയെ വെടിവച്ച് കൊന്നു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യഗ്രാം മണ്ഡലത്തിൽവച്ചാണു കൊലപാതകം. ചന്ദ്രനാഥ് റായിക്ക് നേരെ അക്രമികൾ രണ്ടുതവണ നിറയൊഴിക്കുകയായിരുന്നു. ബംഗാളിലെ ബിജെപിയുടെ ചരിത്രപരമായ വിജയത്തിന് പിന്നാലെയാണു കൊലപാതകം. 

ചന്ദ്രനാഥിനൊപ്പം ഉണ്ടായിരുന്ന ബുദ്ധദേബ് എന്നയാൾക്കും വെടിയേറ്റു. ഇയാൾ ചികിത്സയിലാണ്. ബിജെപി പ്രവർത്തകരായി ആൾമാറാട്ടം നടത്തി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അക്രമം നടത്താൻ ശ്രമിക്കുന്നുവെന്ന് ബിജെപി ആരോപിച്ച ദിവസം തന്നെയാണ് അധികാരിയുടെ പിഎ കൊല്ലപ്പെട്ടത്. ഭവാനിപൂർ മണ്ഡലത്തിൽ മമത ബാനർജിയെ 15,000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയ അധികാരി, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും മുൻപന്തിയിലുള്ള ഒരാളാണ്.

Follow us on :

More in Related News