Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം തിരൂരിൽ മസാജ് സെൻ്ററിൽ യുവാവിനെ മർദിക്കുകയും ഹണിട്രാപ്പിന് ശ്രമിക്കുകയും ചെയ്ത കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ.

11 May 2026 10:57 IST

Jithu Vijay

Share News :


തിരൂർ : മസാജ് സെൻ്ററിൽ യുവാവിനെ മർദിക്കുകയും ഹണിട്രാപ്പിന് ശ്രമിക്കുകയും ചെയ്ത കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി സൗദ്, കോട്ടയം സ്വദേശിനി ജയന്തി (39), ഓച്ചിറ സ്വദേശിനി വീണ (39) എന്നിവരെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.


തിരൂർ എറ്റിരിക്കടവി‍ലെ ആയുർവേദ മസാജ് സെന്ററിൽ മെയ് 8 ന് രാത്രി എട്ടു മണിയോടെയാണ് മനോജ് എത്തിയത്. മസാജിനായി 1,500 രൂപ അടച്ച ശേഷം വസ്ത്രം മാറിയെത്താൻ ആവശ്യപ്പെട്ടു. വസ്ത്രം മാറിയ ഉടനെ യുവാവിന്റെ ചിത്രം പകർത്തിയശേഷം 2 ലക്ഷം രൂപ നൽകണമെന്നും വെള്ളക്കടലാസിൽ ഒപ്പിട്ടു നൽകണമെന്നും ആവശ്യപ്പെട്ടു. ഇതിനു തയാറാകാതിരുന്നതോടെ, പഴ്സിലുണ്ടായിരുന്ന 28,500 രൂപയും കഴുത്തിലെ സ്വർണമാലയും കയ്യിലുണ്ടായിരുന്ന പവർ ബാങ്കും ബൈക്കും തട്ടിയെടുത്തുവെന്നും യുവാവ് പരാതിയിൽ പറയുന്നു. വിരലിലെ മോതിരം ഊരിയെടുക്കാനും ശ്രമിച്ചു. അക്രമത്തിൽ പരിക്കേറ്റ യുവാവ് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അറസ്റ്റിലായ സൗദ് പത്തോളം കേസിലെ പ്രതിയാണെന്നും, മാലയും ബൈക്കും ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയെന്നും പൊലീസ് വ്യക്തമാക്കി. മസാജ് സെന്ററിലെ സ്ത്രീകളെ ഉപദ്രവിച്ചതിന് മനോജിനെതിരെയും കേസെടുത്തു.


Follow us on :

More in Related News