Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 May 2026 19:19 IST
Share News :
വൈക്കം: ഡ്രൈഡേ ദിനത്തിൽ അനധികൃത മദ്യവിൽപന നടത്തിയ യുവാവിനെ വൈക്കം എക്സൈസ് അറസ്‌റ്റ് ചെയ്‌തു. തലയാഴം പണാമഠം നഗറിൽ പി.ആർ.മണിലാൽ (29) ആണ് പിടിയിലായത്. വെള്ളിയാഴ്‌ച ഉച്ചയോടെ ഇയാളുടെ വീടിന് സമീപത്തു നിന്നും വൈക്കം എക്സൈസ് റേഞ്ച് ഇൻസ്പെക്‌ടർ ടി.എ.പ്രമോദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്‌റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും വില്പനയ്ക്കായി കരുതിയിരുന്ന 12കുപ്പികളിലായി സൂക്ഷിച്ച 6 ലിറ്റർ മദ്യം പിടികൂടി. മദ്യം എത്തിച്ചു നൽകിയ കൂട്ടുപ്രതി സംഭവസ്‌ഥലത്തു നിന്ന് വാഹനത്തിൽ രക്ഷപ്പെട്ടതായും ഇയാളെ പിടികൂടുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായും വൈക്കം എക്സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ പറഞ്ഞു. ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.എച്ച് നജീബ്, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ ആർ.അജയകുമാർ, എസ്.ശ്യാംകുമാർ, വനിത സിവിൽ എക്സൈസ് ഓഫീസർ പി.എസ്.സുമിത മോൾ എന്നിവർ അടങ്ങിയ എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.