Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2026 22:20 IST
Share News :
ഗുരുവായൂര്‍:ചൂണ്ടൽ ഗുരുവായൂർ സംസ്ഥാന പാതയിൽ അരിയന്നൂർ പൊന്നരാശ്ശേരി മോട്ടോർ വർക്ക് ഷോപ്പിന് എതിർവശം താമസിക്കുന്ന പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടില്‍ നിന്ന് 10 പവനോളം ആഭരണങ്ങള്‍ കവര്‍ന്നു.വീട്ടിലുള്ളവര്‍ രാത്രി ഉറങ്ങിക്കിടക്കുന്ന സമയത്താണ് മോഷ്ടാവ് ഒന്നാം നിലയിലെ വാതിലിലൂടെ കടന്ന് കവര്‍ച്ച നടത്തിയത്.വ്യാഴാഴ്ച രാത്രി 12.45 ഓടെ നടന്ന മോഷണം വീട്ടുകാര്‍ അറിഞ്ഞത് ഒരു ദിവസം കഴിഞ്ഞ് ശനിയാഴ്ച പുലര്‍ച്ചെയാണ്.കുഞ്ഞുമുഹമ്മദും മകള്‍ ഡോ.ബുഷറയും മരുമകന്‍ ഡോ.അബൂബക്കര്‍ റാഫിയും രണ്ട് മക്കളുമാണ് വീട്ടില്‍ താമസിക്കുന്നത്.ഒളരി ഇ.എസ്.ഐ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ.ബുഷറ ഒരു യാത്രയുടെ ആവശ്യത്തിനായി ശനിയാഴ്ച്ച പുലര്‍ച്ചെ ആഭരണങ്ങള്‍ എടുക്കാന്‍ അലമാര തുറന്നപ്പോഴാണ് അവയൊന്നും കാണാതിരുന്നത്.ഇക്കാര്യം ബുഷറ ഭര്‍ത്താവ് ഡോ.അബൂബക്കര്‍ റാഫിയെ അറിയിച്ചു.തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ.റാഫി യാത്രക്കുള്ള സമയമായതിനാല്‍ ഭാര്യയെ തൃശൂരിലേക്ക് കൊണ്ടാക്കിയ ശേഷം വീട്ടിലെത്തി സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യങ്ങള്‍ കണ്ടത്.സി.സി.ടി.വിയില്‍ രേഖപ്പെടുത്തിയ സമയം അനുസരിച്ച് വ്യാഴാഴ്ച്ച രാത്രി 12.45 ഓടെയാണ് മോഷണം.രണ്ട് മാല,രണ്ട് വള,മൂന്ന് സെറ്റ് കമ്മല്‍ എന്നിവയടക്കം 10 പവന്റെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. 11 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.ഇവിടെയുള്ള മൊബൈല്‍ ഫോണ്‍,ലാപ് ടോപ്പ് എന്നിവയൊന്നും നഷ്ടപ്പെട്ടിട്ടില്ല.മുകള്‍ നിലയിലെ വാതില്‍ ഉള്ളില്‍ നിന്ന് പൂട്ടാതിരുന്നതും അലമാര പൂട്ടാതിരുന്നതും മോഷ്ടാവിന് സൗകര്യമായി.ചുവപ്പ് ടീ ഷര്‍ട്ടും ട്രൗസറും ധരിച്ച മോഷ്ടാവ് മുഖം മറയ്ക്കാതെ തന്നെയാണ് മോഷണം നടത്തിയത്.ഗുരുവായൂര്‍ പോലീസ് സംഘവും,എസിപി മുരളീധരനും,ഡോഗ് സക്വാഡും,വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മോഷ്ട്ടാവിനായി തിരച്ചിൽ ഊർജ്ജിതമാക്കി.
Follow us on :
Tags:
More in Related News
Please select your location.