Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2026 19:24 IST
Share News :
തിരുവനന്തപുരം : ഈ വർഷത്തെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 82.50 % വിജയം. തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തിൽ മുന്നിൽ. കഴിഞ്ഞ തവണത്തേക്കാൾ വിജയ ശതമാനം ഇക്കൊല്ലം കുറഞ്ഞു. വിജയശതമാനത്തിൽ മുന്നിൽ പെൺകുട്ടികളാണ് 88.86 ശതമാനം ആണ് വിജയം. ഇത്തവണ 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 10.2 ലക്ഷം ആൺകുട്ടികളും 8.3 ലക്ഷം പെൺകുട്ടികളും ഉൾപ്പെടുന്നു. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെയാണ് പരീക്ഷകൾ നടന്നത്.
മേഖലാടിസ്ഥാനത്തിൽ 95.62 % വിജയം നേടി തിരുവനന്തപുരമാണ് ഒന്നാമത്. ഇതിന് തൊട്ട് പിന്നാലെ ചെന്നൈ (93.84%), ബെംഗളൂരു (93.19 %) എന്നീ മേഖലകളാണ് ഉള്ളത്. ഡൽഹി വെസ്റ്റ് (92.34 %), ഡൽഹി ഈസ്റ്റ് (91.73 %) എന്നീ മേഖലകളും മികച്ച വിജയം രേഖപ്പെടുത്തി. 72.43% വിജയം മാത്രമുള്ള പ്രയാഗ്‌രാജ് ആണ് പട്ടികയിൽ ഏറ്റവും പിന്നിലുളളത്.
cbse.gov.in, results.cbse.nic.in, cbseresults.nic.in, digilocker.gov.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ പരീക്ഷാ ഫലം പരിശോധിക്കാം. കൂടാതെ, UMANG ആപ്ലിക്കേഷൻ മുഖേനയും പരീക്ഷാ ഫലം പരിശോധിക്കാം. റോൾ നമ്പർ, സ്കൂൾ നമ്പർ, ജനനത്തീയതി, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ പരീക്ഷാ ഫലം പരിശോധിക്കാനായി നൽകേണ്ടതുണ്ട്
Follow us on :
Tags:
More in Related News
Please select your location.