Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശമ്പളം ലഭിക്കാതെ പ്രയാസത്തിലായ യുവാക്കൾ പ്രവാസി വെൽഫെയറിന്റെ സഹായത്താൽ നാട്ടിലേക്ക് മടങ്ങി

03 Jan 2025 01:48 IST

ENLIGHT MEDIA OMAN

Share News :

സലാല: തൊഴിൽ ദാതാവിൽ നിന്ന് ശമ്പളം ലഭിക്കാതെ പ്രയാസത്തിലായ യുവാക്കൾ പ്രവാസി വെൽഫെയർ പ്രവർത്തകരുടെ സഹായത്താൽ നാട്ടിലേക്ക് മടങ്ങി. 

കണ്ണൂർ, വടകര സ്വദേശികളായ യുവാക്കളാണ് ഒമാനിലെ ഷർബിതാത് എന്ന പ്രദേശത്ത് ജോലിക്കായി എത്തുകയും മാസങ്ങളോളം ശമ്പളം ലഭിക്കാതെ പ്രയാസത്തിലാവുകയും ചെയ്തത്. തുടർന്ന് പ്രവാസി വെൽഫെയർ പ്രവർത്തകർ സ്‌പോൺസറുമായി ബന്ധപ്പെട്ട് ഇവർക്ക് മടങ്ങി പോകുവാനുള്ള അവസരം ഒരുക്കുകയായിരുന്നു. 

പ്രവാസി വെൽഫെയർ മസ്‌കത്ത് ഘടകം ഇരുവർക്കുമുള്ള മടക്ക ടിക്കറ്റും സലാലാ ഘടകം മറ്റ് സാമ്പത്തിക സഹായവും ചെയ്തു. ടീം വെൽഫെയർ മസ്‌കത്ത് ക്യാപ്റ്റൻ സഫീർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മുസ്തഫ പൊന്നാനി (സലാല) ടിക്കറ്റ് കൈമാറി.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕


Follow us on :

More in Related News