Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വികസിത് ഭാരത് റൺ: ഒക്ടോബർ 2 വെള്ളിയാഴ്ച

30 Sep 2026 22:54 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസി, മസ്‌കറ്റ് സംഘടിപ്പിക്കുന്ന ‘വികസിത് ഭാരത് റൺ’ പരിപാടിക്കായുള്ള ടി-ഷർട്ട് വിതരണം ഒക്ടോബർ 1 വ്യാഴാഴ്ച രണ്ട് കേന്ദ്രങ്ങളിൽ നടക്കുമെന്ന് എംബസി അറിയിച്ചു.

പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തവർക്ക് വൈകുന്നേരം 4 മണി മുതൽ 6 മണിവരെ ടി-ഷർട്ടുകൾ വിതരണം ചെയ്യും. വിതരണം ആദ്യം എത്തുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും.

ടി-ഷർട്ട് വിതരണ കേന്ദ്രങ്ങൾ:

ഇന്ത്യൻ സ്കൂൾ മസ്‌കറ്റ് – വൈകുന്നേരം 4.00 മുതൽ 6.00 വരെ

ഇന്ത്യൻ സ്കൂൾ അൽ ഗുബ്ര – വൈകുന്നേരം 4.00 മുതൽ 6.00 വരെ

ഒക്ടോബർ 2 വെള്ളിയാഴ്ച നടക്കുന്ന റണ്ണിൽ പങ്കെടുക്കുന്നവർ രാവിലെ 5.30ന് ഇന്ത്യൻ എംബസി, മസ്‌കറ്റിൽ റിപ്പോർട്ട് ചെയ്യണം. റൺ ആരംഭിക്കുന്നത് രാവിലെ 6.30ന് ആയിരിക്കും.

പരിപാടിയുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പങ്കെടുക്കുന്നവർ നിർബന്ധമായും ഐഡി കാർഡ് കൈവശം വെക്കണമെന്നും, 5 കിലോമീറ്റർ ഓട്ടത്തിന് അനുയോജ്യമായ സ്പോർട്സ് വസ്ത്രങ്ങളും റണ്ണിംഗ് ഷൂസുകളും ധരിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതോടൊപ്പം ആവശ്യമായവർ കുടിവെള്ളം കരുതുക, മാലിന്യങ്ങൾ നിക്ഷേപിക്കാൻ നിർദിഷ്ട ബിന്നുകൾ മാത്രം ഉപയോഗിക്കുക, സ്വന്തം ആരോഗ്യനിലയ്ക്ക് അനുയോജ്യമായ വേഗതയിൽ ഓടുക, മറ്റ് പങ്കെടുക്കുന്നവരെ മാനിക്കുക എന്നിവയും നിർദേശിച്ചിട്ടുണ്ട്.

വേദിയിൽ പാർക്കിംഗ് സൗകര്യം പരിമിതമായതിനാൽ സമീപ പ്രദേശങ്ങളിലെ ലഭ്യമായ പാർക്കിംഗ് ഇടങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും എംബസി അഭ്യർഥിച്ചു. അനാവശ്യ വ്യക്തിപരമായ സാധനങ്ങളോ ബാഗുകളോ കൊണ്ടുവരരുതെന്നും, സംഭരണ സൗകര്യം ലഭ്യമാകില്ലെന്നും, വ്യക്തിഗത വസ്തുക്കൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ എംബസി ഉത്തരവാദിയായിരിക്കില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

പരിപാടിയുടെ വിജയത്തിനായി എല്ലാ പങ്കെടുക്കുന്നവരുടെയും സഹകരണം എംബസി അഭ്യർഥിച്ചു.

Follow us on :

More in Related News