Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Sep 2026 22:36 IST
Share News :
ചാവക്കാട്: നഗരസഭ 18-ാം വാർഡിൽ കോട്ടപ്പുറം ചിങ്ങനാത്ത് പാലം റോഡിൽ കാലങ്ങളായി പൂട്ടിക്കിടക്കുന്ന വീടും പറമ്പും ജനജീവിതത്തിന് ഭീഷണിയാകുന്നു. ഇതിന്റെ ഉള്ളിൽ ഉഗ്ര വിഷപാമ്പുകളും മുള്ളൻപന്നികളും കുരങ്ങുകൾ, കാട്ടുപന്നികൾ, മെരു, മരപ്പട്ടി എന്നിവയുടെ രൂക്ഷമായ ശല്യം കാരണം പ്രദേശവാസികൾ വളരെ ഭയന്നാണ് ജീവിക്കുന്നത്. മനുഷ്യ ജീവന് ആപത്ത് ഉണ്ടാക്കുന്ന ഇവറ്റകൾ അടുത്തുള്ള പറമ്പുകളിലും വീടുകളിലും റോഡുകളിലും സ്ഥിരമായി വരുന്നതും ജനങ്ങൾ കാണുകയും ചെയ്യുന്നത് ഇവിടത്തെ സ്ഥിരം കാഴ്ച്ചയാണ്. ഈ പ്രദേശത്ത് പല പ്രാവശ്യം മൂർഖൻ പാമ്പിനെയും മലമ്പാമ്പിനെയും നാട്ടുകാർ പിടികൂടി ഫോറസ്റ്റിന് കൈമാറിയിട്ടുണ്ട്. ഈ റോഡിൽ സ്ഥിതി ചെയ്യുന്ന പാൽപള്ളിയിലേക്ക് പുലർച്ച നിസ്‌ക്കാരത്തിന് പോകുന്നവരും സഞ്ചാരികളും മദ്രസക്ക് പോകുന്ന കുഞ്ഞുകുരുന്നുകളും പലപ്രാവശ്യം ഉഗ്ര വിഷമുള്ള ഇഴ ജന്തുക്കളെയും ജീവികളെയും കണ്ട് ഭയന്നോടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇതേ റോഡിലൂടെയാണ് മാരിയമ്മൻ ഹനുമാൻ കുട്ടി ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങൾ കടന്നുപോകുന്നത്. പാഴടഞ്ഞ് കാടുപിടിച്ച് കിടക്കുന്ന ഈ വീട്ടുപറമ്പിലുള്ള ക്ഷുദ്രജീവികളാൽ ഏതുസമയവും മനുഷ്യ ജീവന് ആപത്ത് സംഭവിക്കുന്ന അവസ്ഥയാണ്. പഴുന്നാന സ്വദേശി പുലിക്കോട്ടിൽ ജിമ്മിയുടെ ഉടമസ്ഥതയിലുള്ള ഏദേശം 50 സെന്റ് ഉള്ള വീടും പറമ്പാണ് ഇത്. വലിയ സംഖ്യ ലോണെടുത്ത് അടയ്ക്കാത്തത് കൊണ്ട് ബാങ്ക് ജപ്തിയിലാണ് ഈ സ്ഥലം. സ്ഥല ഉടമയോട് നാട്ടുകാർ കാട് പിടിച്ച് കിടക്കുന്ന ഈ സ്ഥലം വെട്ടി വൃത്തിയാക്കാൻ ആവശ്യപ്പെട്ടപ്പോൾ അയാൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് അറിയിച്ചത്. കാലങ്ങളായി പൂട്ടിക്കിടക്കുന്ന ഈ പാഴടഞ്ഞ പറമ്പിലും വീട്ടിലുമുള്ള അതി ഉഗ്ര വിഷ ജീവികളുടെ ശല്യത്തിൽ നിന്ന് പൊതുജനങ്ങളെ മോചിപ്പിക്കാൻ വേണ്ട അടിയന്തര നടപടികൾ ചാവക്കാട് നഗരസഭ അധികൃതർ കൈകൊള്ളണമെന്നാണ് ഉയരുന്ന ആവശ്യം.
Follow us on :
Tags:
Please select your location.