Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Oct 2026 06:27 IST
Share News :
ഭരണനിർവഹണം കാര്യക്ഷമമാക്കൽ, ചട്ടങ്ങളിലും നിയമങ്ങളിലും ആവശ്യമായ ഭേദഗതികൾ സംബന്ധിച്ച പഠനം, അധികാര വികേന്ദ്രീകരണം തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിന് ശുപാർശകൾ നൽകുകയാണ് ഭരണപരിഷ്‌കാര കമ്മിഷന്റെ പ്രധാന ചുമതല. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നു കമ്മിഷൻ അധ്യക്ഷൻ. 2021ൽ അദ്ദേഹം പദവി ഒഴിഞ്ഞതിന് ശേഷം സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
കമ്മിഷൻ അധ്യക്ഷ പദവിക്കായി കോൺഗ്രസ് നേതൃത്വവും അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും ഒടുവിൽ മുസ്‌ലിം ലീഗിന്റെ ആവശ്യത്തിന് അംഗീകാരം ലഭിക്കുകയായിരുന്നു. യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ ലീഗിന് കാബിനറ്റ് റാങ്കിലുള്ള പദവി നൽകുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ചർച്ചകൾ നടന്നിരുന്നു.
അതേസമയം, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജനെ ന്യൂഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. അദ്ദേഹത്തിനും കാബിനറ്റ് പദവി ലഭിക്കും. കേന്ദ്ര സർക്കാരുമായുള്ള ഏകോപനവും ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ വിവിധ വിഷയങ്ങളും പദ്ധതികളും പിന്തുടരുന്നതിനാണ് പുതിയ ചുമതല.
Follow us on :
Tags:
More in Related News
Please select your location.