Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം പാരിപ്പള്ളി സംസ്കാരയുടെ പ്രൊഫഷണൽ നാടക മത്സരങ്ങൾക്ക് നാളെ തിരശീല ഉയരും.

30 Sep 2026 20:13 IST

R mohandas

Share News :


ചാത്തന്നൂർ: പാരിപ്പള്ളി സംസ്കാരയുടെ പ്രൊഫഷണൽ നാടക മത്സരങ്ങൾക്ക് നാളെ തിരശീല ഉയരും. 

പാരിപ്പള്ളി എസ് പ്രശോഭൻ സ്മാരക സംസ്കാര ഹാളിൽ ഒന്നു മുതൽ പത്ത് വരെയാണ് മത്സരം നടക്കുന്നത്. ഒക്ടോബർ ഒന്നിന് വൈകിട്ട് 6 30ന് 18 പേർ ചേർന്ന് ദീപം തെളിയിച്ച് മേള ഉദ്ഘാടനം ചെയ്യും.

 പ്രേക്ഷകരുടെ ഗ്യാലപ്പോളിലൂടെ പൂർണ്ണമായും സൂതാ ര്യമായാണ് മത്സര വിജയികളെ കണ്ടെത്തുന്നത്. മികച്ച നാടകത്തിന് 20,001 രൂപയും എവർ റോളിംഗ് ട്രോഫിയും രണ്ടാമത്തെ നാടകത്തിന് 10,001 രൂപയും എവർ റോളിംഗ് ട്രോഫിയും മൂന്നാമത്തെ നാടകത്തിന് 5001 രൂപയും സമ്മാനിക്കും മികച്ച സംവിധായകൻ, നടൻ,നടി, ഹാസ്യ നടൻ,രംഗപടം എന്നിവർക്കും അവാർഡുകൾ ഏർപ്പെടുത്തി.

 മേളയുടെ ഭാഗമായി അഞ്ചുപേർക്ക് 5000 രൂപ ചികിത്സാ സഹായവും വിവരണം ചെയ്യും. മത്സരങ്ങൾക്ക് ശേഷം നാടക പ്രവർത്തകരെയും ആസ്വാദകരേയും പങ്കെടുപ്പിച്ച് തുറന്നു ഓപ്പൺ ഫോറം.

നാടകങ്ങൾ.

 കായംകുളം പീപ്പിൾ തിയറ്റേഴ്സിന്‍റെ ചാപ്ലിൻ കുഞ്ഞൂട്ടൻ, തിരുവനന്തപുരം ശ്രീനന്ദ യുടെ ഇരുവർ, ആറ്റിങ്ങൽശ്രീ ധന്യയുടെ ഇല,  തിരുവനന്തപുരം മലയാള നാടകവേദിയുടെ ഒരു സുന്ദര ദിവസം, അമ്പലപ്പുഴ സാരഥിയുടെ ഞാൻ അപ്രസക്തൻ, തിരുവനന്തപുരം സംസ്കൃതയുടെ ഭൂട്ടാനി, ചങ്ങനാശ്ശേരി അണിയറയുടെ തിര,കോഴിക്കോട് സങ്കീർത്ത നയുടെ ശ്വാസം, തിരുവനന്തപുരം സൗപർണികയുടെ പടയോട്ടം, കോഴിക്കോട് രംഗഭാഷയുടെ ഒരുക്കം എന്നിവയാണ് നാടകങ്ങൾ. വൈകിട്ട് 6.30 ന് നാടകങ്ങൾ തുടങ്ങും.

Follow us on :

More in Related News