Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദുബൈ-ടെൽഅവീവ് വിമാനത്തിൽ സംഭവിച്ചതെന്താണ്

01 Oct 2026 07:12 IST

NewsDelivery

Share News :

ദുബായ്–ടെൽ അവീവ് ഫ്ലൈദുബായ് വിമാനത്തിൽ ഇന്ന് എന്താണ് സംഭവിച്ചത്- അഞ്ജന ശങ്കർ വിശദീകരിക്കുന്നു

ദുബൈയിൽ നിന്ന് തെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബൈയുടെ FZ1073 വിമാനത്തിൽ യാത്രയ്ക്കിടെ അടിയന്തര സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ആശങ്ക ഉയർന്നു.

ആദ്യം പൊതുവായ അടിയന്തര സന്ദേശവും പിന്നീട് വിമാനം തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം സൂചിപ്പിക്കുന്ന സിഗ്നലും ലഭിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് വിമാനം ദിശ മാറ്റി വടക്കുപടിഞ്ഞാറൻ സൗദിയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.

ഫ്ലൈദുബൈയുടെ വിശദീകരണമനുസരിച്ച് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും എല്ലാ യാത്രക്കാരും സുരക്ഷിതരായിരിക്കുകയും ചെയ്തു. യാത്രയ്ക്കിടെ ഒരു സംഭവമുണ്ടായതായും അന്വേഷണം നടത്തുന്ന അധികൃതരുമായി സഹകരിക്കുന്നതായും കമ്പനി അറിയിച്ചു

Follow us on :

More in Related News