Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നമാമി ഭാരതം:വന്ദേമാതരത്തിൻ്റെ സമൂഹാലാപനം സംഘടിപ്പിച്ചു

25 Sep 2026 22:53 IST

MUKUNDAN

Share News :

ചാവക്കാട്:വന്ദേമാതരത്തിൻ്റെ 150-ാം വർഷാഘോഷ ഭാഗമായി നമാമി ഭാരതമെന്ന പേരിൽ വന്ദേമാതരത്തിൻ്റെ സമൂഹാലാപനം ചാവക്കാട് തിരുവത ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ വച്ച് നടന്നു.സ്കൂൾ പ്രിൻസിപ്പൽ പ്രിയ മധു അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാവക്കാട് എക്സൈസ് റെയ്ഞ്ച് സിവിൽ ഓഫീസർ എം.മണികണ്ഠൻ ദീപപ്രോജ്വലനം നടത്തി.ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തി.മാതൃസമിതി പ്രസിഡൻ്റ് രസ്‌ന ബിനോയ്,പൂർവ്വവിദ്യാർത്ഥി ശ്രീരാഗ് ഗുരുപാദപുരി എന്നിവർ സംസാരിച്ചു.ശ്രീനാരായണ വിദ്യാനികേതൻ എഡ്യൂക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി വൈസ് പ്രസിഡന്റ് ഷാജി പി.രാജൻ,സെക്രട്ടറി ടി.ശിവദാസ്,എക്സിക്യൂട്ടീവ് മെമ്പർ വി.ജയരാജ് എന്നിവർ സന്നിഹിതരായി.വിദ്യാലയത്തിന്റെ സെക്രട്ടറി ടി.വി.വിശ്വനാഥൻ,സ്കൂൾ കോർഡിനേറ്റർ ധന്യ ജയറാം,പ്രോഗ്രാം കൺവീനർമാരായ കെ.ബി.സബിത,നീതു രജീഷ്,എം.ആർ.നിഷ എന്നിവർ നേതൃത്യം നൽകി.

Follow us on :

More in Related News