Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തുരുമ്പെടുത്ത് നശിച്ച് കോഴിക്കോട് കോർപറേഷന്റെ സിറ്റി സൈക്കിൾ പദ്ധതി; ഉപയോഗമില്ലാതെ കോടികൾ മുടക്കിയ സൈക്കിളുകൾ

22 Sep 2026 22:54 IST

NewsDelivery

Share News :

കോഴിക്കോട്: ഉപയോഗം സംബന്ധിച്ച് കൃത്യമായ വിലയിരുത്തൽ നടത്താതെയാണ് കോഴിക്കോട് കോർപറേഷൻ സിറ്റി സൈക്കിൾ പദ്ധതി ആരംഭിച്ചതെന്ന ആക്ഷേപം ശക്തമാകുന്നു. ഏകദേശം ഒന്നേമുക്കാൽ കോടി രൂപ ചെലവഴിച്ച് വാങ്ങിയ സൈക്കിളുകൾ ഉപയോഗമില്ലാതെ കിടന്ന് തുരുമ്പെടുത്ത് നശിക്കുന്ന സ്ഥിതിയിലാണ്. പദ്ധതിയുടെ നടത്തിപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പോലും ഇപ്പോൾ ആരുമില്ലെന്ന ആരോപണവും ഉയരുന്നു.

സ്ത്രീകളുടെ വ്യായാമവും സൈക്കിൾ സവാരിയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോർപറേഷൻ ആവിഷ്കരിച്ച പദ്ധതിയായിരുന്നു സിറ്റി സൈക്കിൾ പദ്ധതി. 2024ൽ ബീന ഫിലിപ്പ് മേയറായിരിക്കെയാണ് നഗരത്തിലെ പത്ത് വാർഡുകളിൽ സൈക്കിൾ സവാരി കേന്ദ്രങ്ങൾ ആരംഭിച്ചത്. താൽപര്യം പ്രകടിപ്പിച്ച പത്ത് വാർഡുകൾക്ക് 20 സൈക്കിളുകൾ വീതം അനുവദിച്ചു. ഒരു സൈക്കിളിന് ഏകദേശം 7,500 രൂപയായിരുന്നു വില. സൈക്കിളുകൾ സൂക്ഷിക്കുന്നതിനായി ലക്ഷങ്ങൾ ചെലവഴിച്ച് ഷെഡുകളും നിർമിച്ചു. മണിക്കൂറിന് 20 രൂപയായിരുന്നു വാടക നിശ്ചയിച്ചിരുന്നത്. കുടുംബശ്രീ അംഗങ്ങൾക്ക് വരുമാനമാർഗം ഒരുക്കുകയെന്ന ലക്ഷ്യവും പദ്ധതിക്കുണ്ടായിരുന്നു.

എന്നാൽ രണ്ട് വർഷം പിന്നിടുമ്പോൾ പല കേന്ദ്രങ്ങളിലും സൈക്കിളുകൾ ഉപയോഗിക്കാതെ ഷെഡുകളിൽ തന്നെ കിടക്കുകയാണ്. ചില സൈക്കിളുകൾ തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. ഒരു കേന്ദ്രത്തിൽ ഉണ്ടായിരുന്ന 20 സൈക്കിളുകളിൽ നിലവിൽ 15 എണ്ണം മാത്രമാണുള്ളത്. ശേഷിക്കുന്ന അഞ്ച് സൈക്കിളുകൾ എവിടെയാണെന്ന കാര്യത്തിലും വ്യക്തതയില്ലെന്നാണ് ആരോപണം. പദ്ധതിയുടെ നടത്തിപ്പ്, പരിപാലനം, നിലവിലെ സൈക്കിളുകളുടെ എണ്ണം എന്നിവ സംബന്ധിച്ച് വ്യക്തമായ മേൽനോട്ടം ഇല്ലെന്ന വിമർശനവും ഉയരുന്നുണ്ട്.

Follow us on :

More in Related News