Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Oct 2026 06:36 IST
Share News :
തിരുവനന്തപുരം: തദ്ദേശ മന്ത്രി കെ.എം. ഷാജിയുടെ വാഹനം യുവമോർച്ച പ്രവർത്തകർ തടഞ്ഞു. തിരുവനന്തപുരം പാളയത്തിന് സമീപത്തെ വാൻറോസ് ജങ്ഷനിലായിരുന്നു സംഭവം. സെക്രട്ടേറിയറ്റിൽനിന്ന് ഔദ്യോഗിക വസതിയിലേക്ക് മടങ്ങുന്നതിനിടെയാണ് മന്ത്രിയുടെ വാഹനം പ്രതിഷേധക്കാർ തടഞ്ഞത്.
വാഹനം തടഞ്ഞതോടെ മന്ത്രി പുറത്തിറങ്ങി ഓട്ടോറിക്ഷയിൽ കയറി യാത്ര തുടരാൻ ശ്രമിച്ചു. എന്നാൽ യുവമോർച്ച പ്രവർത്തകർ ഓട്ടോറിക്ഷയും തടഞ്ഞു. തുടർന്ന് മന്ത്രി ഓട്ടോയിൽനിന്ന് ഇറങ്ങി നടന്നാണ് സ്ഥലത്തുനിന്ന് നീങ്ങിയത്. സംഭവസമയത്ത് മന്ത്രിക്ക് പൈലറ്റ് വാഹനമോ എസ്കോർട്ട് വാഹനമോ ഉണ്ടായിരുന്നില്ല. ഗൺമാനും പേഴ്സണൽ സ്റ്റാഫുമാണ് ഒപ്പമുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ.
സംഭവം മന്ത്രിയുടെ സുരക്ഷ സംബന്ധിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. പ്രതിഷേധക്കാരെ പൊലീസ് പിന്നീട് മാറ്റിയതോടെയാണ് ഔദ്യോഗിക വാഹനം കടന്നുപോകാനായത്. മന്ത്രിമാരുടെ സുരക്ഷ ശക്തമാക്കുന്നതിനെക്കുറിച്ച് പൊലീസ് തലത്തിൽ നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലത്ത് കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് ബിജെപി-കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള പ്രതിഷേധങ്ങൾ ശക്തമായത്. ഇതിന്റെ തുടർച്ചയായി ബിജെപിയും യുവമോർച്ചയും സംസ്ഥാനത്തെ മന്ത്രിമാർക്കെതിരെ പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് കോൺഗ്രസ് ജില്ലാ ആസ്ഥാനത്തിന് നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്.
Follow us on :
More in Related News
Please select your location.