Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാന്ധി ജയന്തി ദിനാചരണവുംപുരസ്കാര സമർപ്പണവും ഏറ്റുമാനൂർ സേവാ സമിതി സ്മൃതി ദിനമായി ആചരിക്കും

30 Sep 2026 19:26 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനം ഏറ്റുമാനൂർ സേവാ സമിതി മഹാത്മാഗാന്ധി സ്മൃതി ദിനമായി ആചരിക്കും. ഏറ്റുമാനൂർ മേഖലയിൽ അഗതികളായ അമ്മമാരെ പരിപാലിക്കുന്ന സേവന കേന്ദ്രമായ അതിരസുഴ അബ്രോ ഭവന് ഏറ്റുമാനൂർ സേവാസമതിയുടെ മഹാത്മാ ഗാന്ധി സേവാരത്ന പുരസ്കാരം നൽകും.

ഏറ്റുമാനൂർ നഗരസഭ ചെയർമാൻ ടോമി പുളിമാൻ തുണ്ടം ചടങ്ങ് ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂർ അധ്യക്ഷതവഹിക്കും. റോഡ്

 സുരക്ഷാ സംബന്ധിച്ച് മികച്ച ഡ്രൈവർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ജി. ജഗദീഷ്

ബോധവത്ക്കരണം നടത്തും. 

ഒക്‌ടോബർ 2 രാവിലെ 9 ന് ഏറ്റുമാനൂർ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയിലുള്ള സമിതി ഓഫീസിൽ നടക്കുന്ന സമ്മേളനത്തിൽ വാർഡ് കൗൺസിലർ ഉഷാസുരേഷ് , വ്യാപാരി സമിതി ജില്ലാ കമ്മറ്റി അംഗം എം. കെ. സുഗതൻ,

വി. എസ് . മോഹൻദാസ് , തുടങ്ങിയവർ പ്രസംഗിക്കും. 

ചടങ്ങിനോടനുബന്ധച്ച് പുഷ്പാപാർച്ച, സേവന പ്രവർത്തനങ്ങൾ, സ്നേഹവിരുന്ന് എന്നിവയും സജ്ജമാക്കിയിട്ടുണ്ടന്ന് ഭാരവാഹികളായ ഗണേഷ് ഏറ്റുമാനൂർ ,ജി. ജഗദീശ് സ്വാമിയാശാൻ,പി. ബി. സുരേഷ് ബാബു. പ്രകാശ് മണി എന്നിവർ അറിയിച്ചു.

Follow us on :

More in Related News