Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Oct 2026 00:27 IST
Share News :
ചാവക്കാട്: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ന് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന്റെ പ്രചാരണാർത്ഥം ‘നമ്മൾ ചാവക്കാട്ടുകാർ ഒരാഗോളസൗഹൃദക്കൂട്ട്’ നേതൃത്വത്തിൽ സെപ്റ്റംബർ 30-ന് ചാവക്കാട് നഗരത്തിൽ വിപുലമായ റോഡ് ഷോ സംഘടിപ്പിച്ചു.
നിരവധി പ്രവർത്തകരും സാമൂഹിക പ്രവർത്തകരും പങ്കെടുത്ത പരിപാടി രക്തദാനത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുന്നതിൽ ശ്രദ്ധേയമായി.
ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ ഒക്ടോബർ 2 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ ചാവക്കാട് ചത്വരത്തിൽ വെച്ചാണ് രക്തദാന ക്യാമ്പ് നടക്കുന്നത്. ആരോഗ്യപരമായി യോഗ്യരായ എല്ലാവരും ക്യാമ്പിൽ പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
അപകടങ്ങൾ, ശസ്ത്രക്രിയകൾ, പ്രസവസംബന്ധമായ അടിയന്തര സാഹചര്യങ്ങൾ, വിവിധ രോഗചികിത്സകൾ എന്നിവയിൽ രക്തത്തിന്റെ ലഭ്യത നിർണായകമാണെന്നും, ഒരാളുടെ രക്തദാനം മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ സഹായകമാകുമെന്നും സംഘാടകർ ചൂണ്ടിക്കാട്ടി.
രക്തത്തിന് പൂർണമായ കൃത്രിമ പകരക്കാരൻ നിലവിലില്ലെന്നും, സമൂഹത്തിൽ സുരക്ഷിതമായ രക്തശേഖരം നിലനിർത്താൻ സ്ഥിരമായ രക്തദാന സംസ്കാരം അനിവാര്യമാണെന്നും അവർ പറഞ്ഞു. രക്തദാനത്തിലൂടെ സഹജീവിസ്നേഹത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും സന്ദേശം സമൂഹത്തിലാകെ പകരാനാകുമെന്നും വ്യക്തമാക്കി.
“ഒരു തുള്ളി രക്തം... ഒരു ജീവന് പ്രതീക്ഷ” എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ക്യാമ്പ് വിജയിപ്പിക്കാൻ പൊതുജനങ്ങളുടെ സാന്നിധ്യവും സഹകരണവും ആവശ്യപ്പെട്ട് ‘നമ്മൾ ചാവക്കാട്ടുകാർ ഒരാഗോളസൗഹൃദക്കൂട്ട്’ ഭാരവാഹികൾ ആഹ്വാനം ചെയ്തു.
രക്തദാന ക്യാമ്പിൽ പങ്കെടുത്ത് ഒരു ജീവൻ രക്ഷിക്കുന്ന മഹത്തായ സേവനത്തിന്റെ ഭാഗമാകാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.