Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Oct 2026 06:31 IST
Share News :
മറ്റത്തൂര്‍: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി അട്ടിമറിക്കുന്നതരത്തിലുള്ള കര്‍ഷക ദ്രോഹ നടപടികള്‍ കേരള സര്‍ക്കാര്‍ അവസാനിപ്പിക്കുക, കുടിശ്ശികയില്‍ അകപ്പെട്ട കര്‍ഷകരുടെ കടം എഴുതി തള്ളുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി കര്‍ഷക മോര്‍ച്ച മറ്റത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മറ്റത്തൂര്‍ വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ബിജെപി മേഖലാവൈസ് പ്രസിഡന്റ് ബിജോയ് തോമസ് ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഏരിയ പ്രസിഡന്റ് സുധീര്‍ വെട്ടിയാട്ടില്‍ അധ്യക്ഷത വഹിച്ചു.
കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സജീവന്‍ അമ്പാടത്ത് , മണ്ഡലം പ്രസിഡന്റ് പി.ആര്‍.അനില്‍ , ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വിജു തച്ചംകുളം, രാംമദാസ് വൈലൂര്‍, ജില്ല കമ്മിറ്റി അംഗം ശ്രീധരന്‍ കളരിക്കല്‍ ,സജിതചന്ദ്രന്‍ , ആതിരമൂത്തേടത്ത് , പഞ്ചായത്തംഗങ്ങളായ അശ്വതി സുബീഷ്, എസ്.ഷീജ. കര്‍ഷക മോര്‍ച്ച ഏരിയ പ്രസിഡന്റ് കിഷോര്‍ എന്നിവര്‍ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.