Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൊഹാറിൽ നാളെ 'പടയണി രാവ്' അരങ്ങേറും

02 Apr 2026 17:08 IST

ENLIGHT MEDIA OMAN

Share News :

സൊഹാർ: മലയാളത്തിന്റെ പ്രിയ കവി കടമ്മനിട്ട രാമകൃഷ്ണന്റെ കവിതകളെ അധികരിച്ച് സംഘടിപ്പിക്കുന്ന 'പടയണി രാവ്' 2026 ഏപ്രിൽ 3 വെള്ളിയാഴ്ച്ച വൈകുന്നേരം സൊഹാറിലെ ഹംമ്പാർ ഫാം ഹൗസിൽ വെച്ച് നടക്കും.

സൊഹാർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കടമ്മനിട്ടയുടെ വരികളിലെ നാട്ടുതാളവും ആവേശവും പ്രവാസലോകത്ത് പുനരാവിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സാംസ്കാരിക കൂട്ടായ്മ ഒരുങ്ങുന്നത്.

കടമ്മനിട്ടയുടെ പ്രശസ്തമായ കവിതകളുടെ ആലാപനം. കവിതകളെ കോർത്തിണക്കിക്കൊണ്ടുള്ള നാടൻ കലാരൂപങ്ങളുടെയും ദൃശ്യങ്ങളുടെയും അവതരണം. ആധുനിക മലയാള കവിതയിൽ കടമ്മനിട്ട സൃഷ്ടിച്ച മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾ. എന്നിവ പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും.

കടമ്മനിട്ടയുടെ കവിതകളിലെ പടയണി താളവും പ്രകൃതിബോധവും വരുംതലമുറയ്ക്ക് പരിചയപ്പെടുത്താൻ ഇത്തരം വേദികൾ സഹായിക്കുമെന്ന് സംഘാടകർ അറിയിച്ചു. സൊഹാറിലെയും പരിസരപ്രദേശങ്ങളിലെയും കല-സാഹിത്യ പ്രേമികൾ ചടങ്ങിൽ സംബന്ധിക്കും.

മലയാള തനിമയും കവിതാ മാധുര്യവും നുകരാൻ എല്ലാ പ്രവാസി മലയാളികളെയും ഹംമ്പാർ ഫാം ഹൗസിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതിക്കുവേണ്ടി പ്രസിഡണ്ട് കെ ആർ പി വള്ളികുന്നം അറിയിച്ചു.

Follow us on :

More in Related News