Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2026 08:07 IST
Share News :
കോഴിക്കോട്: ജില്ലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ തൊഴിൽ, പ്രവേശനം, സൗജന്യ പരിശീലനം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന അറിയിപ്പുകൾ പുറത്തിറങ്ങി.
കോടഞ്ചേരി ഗവ. കോളേജിലെ ഇക്കണോമിക്സ് വിഭാഗത്തിൽ അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂലൈ 9 രാവിലെ 10.30ന് നടക്കും. യു.ജി.സി മാനദണ്ഡപ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ഔദ്യോഗികമായി പേര് രജിസ്റ്റർ ചെയ്ത് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നേടിയവരുമാണ് അഭിമുഖത്തിൽ പങ്കെടുക്കേണ്ടത്.
പൂരിപ്പിച്ച ബയോഡാറ്റയും ആവശ്യമായ രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകണം.
കാക്കൂർ ഗ്രാമപഞ്ചായത്തിൽ ധനകാര്യ കമ്മീഷൻ ഗ്രാന്റ് പദ്ധതികളുടെ ഭാഗമായി ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. അഭിമുഖം ജൂലൈ 15 രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കും.
2026 ജനുവരി 1-ന് 18 മുതൽ 30 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. മറ്റ് പഞ്ചായത്തുകളിൽ പ്രോജക്ട് അസിസ്റ്റന്റായി പ്രവർത്തിച്ചവർക്ക് മുൻഗണന ലഭിക്കും.
കോഴിക്കോട് മാളിക്കടവിലെ ഗവ. വനിതാ ഐ.ടി.ഐയിലെ വിവിധ NCVT ട്രേഡുകളിലേക്കുള്ള ഓൺലൈൻ പ്രവേശന അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 10 വൈകീട്ട് 5 മണിവരെ നീട്ടി.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായി ഫിഷറീസ് വകുപ്പിന്റെ വിദ്യതീരം പദ്ധതിയിലൂടെ മെഡിക്കൽ, IIT, NIT, സിവിൽ സർവീസ് പ്രവേശന പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകും.
അപേക്ഷകൾ ജൂലൈ 15 വൈകീട്ട് 4 മണിവരെ ജില്ലാ ഫിഷറീസ് ഓഫീസിലോ മത്സ്യഭവൻ ഓഫീസുകളിലോ സമർപ്പിക്കാം.
Follow us on :
More in Related News
Please select your location.