Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്‌ആർസി കമ്മ്യൂണിറ്റി കോളേജിൽ കൗൺസലിങ് സൈക്കോളജി കോഴ്‌സ്; ഓൺലൈൻ അപേക്ഷയ്ക്ക് കൂടുതൽ സമയം

25 Jul 2026 07:14 IST

NewsDelivery

Share News :

കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ്/ഡിപ്ലോമ ഇൻ കൗൺസലിങ് സൈക്കോളജി പ്രോഗ്രാമിലേക്കുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ ദീർഘിപ്പിച്ചു.

18 വയസിന് മുകളിലുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. കോഴിക്കോട് ജില്ലയിലെ പഠനകേന്ദ്രം ബാലുശ്ശേരി ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് സെന്ററാണ്.

ഫോൺ: 9656284286

Follow us on :