Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പട്ടം പറത്തലില്‍ പരിശീലനം നേടാൻ രജിസ്റ്റര്‍ ചെയ്യണം

25 Jul 2026 06:33 IST

NewsDelivery

Share News :

കോഴിക്കോട്-മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന കൈറ്റ് ഫെസ്റ്റ് ജൂലൈ 25ന് രാവിലെ ഒമ്പത് മുതല്‍ കക്കാടംപൊയില്‍ ഫോഗി മൗണ്ടന്‍ പാര്‍ക്ക് ഗ്രൗണ്ടില്‍ നടക്കും. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും കക്കാടംപൊയില്‍ ടൂറിസം ഓര്‍ഗനൈസേഷന്റെയും റോട്ടറി മിസ്റ്റിമെഡോസിന്റെയും ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് നടത്തുന്നത്. ഇന്തോനേഷ്യയില്‍ നടന്ന അന്താരാഷ്ട്ര കൈറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി രണ്ടാംസ്ഥാനം നേടിയ വണ്‍ ഇന്ത്യ കൈറ്റ് ടീമാണ് സാങ്കേതിക സഹായം നല്‍കുന്നത്. കൈറ്റ് ഫെസ്റ്റില്‍ പങ്കെടുക്കാനും പട്ടം പറത്തലില്‍ പരിശീലനം നേടാനും താല്‍പര്യമുള്ളവര്‍ 9895043193 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. 


Follow us on :

More in Related News